2030 ല്‍ രാജ്യം 6ജിയിലേക്ക്; നയരേഖ പുറത്തിറക്കി പ്രധാനമന്ത്രി

രാജ്യം 6ജിയിലേക്ക് ചുവട്‌വെയ്‌ക്കൊനൊരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട നയരേഖ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പുറത്തിറക്കി. 2030 ല്‍ രാജ്യം 6ജി യുഗത്തിലേക്ക് കടക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ടെസ്റ്റ്‌ബെഡ് പദ്ധതി

ഇന്ത്യയുടെ 6ജി ദൗത്യത്തിനും പുതിയ സാങ്കേതികവിദ്യകളെക്കുറിച്ച് ഗവേഷണം നടത്തുന്നതിനുമുള്ള ഔദ്യോഗിക 6ജി ടെസ്റ്റ്‌ബെഡ് പദ്ധതിക്കും ഇതോടെ തുടക്കമായി. ഗുവാഹത്തിയിലും ചെന്നൈയിലും ഉള്‍പ്പെടെ വിവിധ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ (ഐഐടി) കണ്‍സോര്‍ഷ്യമാണ് 6ജി ടെസ്റ്റ്‌ബെഡ് വികസിപ്പിക്കുന്നത്. വിവിധ വിദ്യാഭ്യാസ-ഗവേഷണ മേഖലകളിലേക്ക് 6ജി എത്രത്തോളം പ്രാവര്‍ത്തികമാക്കമെന്നുള്ള സാധ്യതാ പഠനം കൂടിയാണ് ഈ ഘട്ടത്തില്‍ നടക്കുക.

2030 ല്‍ 6ജി യുഗത്തിലേക്ക്

കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് രാജ്യത്ത് 5ജി സേവനം ആരംഭിച്ചത്. 5ജിയ്ക്ക് അപ്പുറം 2030 ല്‍ 6ജി യുഗത്തിലേക്ക് ഇന്ത്യ കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 6ജി ഗവേഷണത്തിനായി ടെലികോം സെക്രട്ടറി കെ രാജാരാമന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ടെക്‌നോളജി ഇന്നവേഷന്‍ ഗ്രൂപ്പ് തയാറാക്കിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. 2021 നവംബര്‍ മുതല്‍ ഈ പ്രത്യേക സംഘം 6ജി സംബന്ധിച്ച പഠനങ്ങള്‍ നടത്തുന്നുണ്ടായിരുന്നു. 5ജി സെല്ലുലാര്‍ സാങ്കേതികവിദ്യയുടെ പിന്‍ഗാമിയാണ് 6ജി (6th Generation). 5ജിയേക്കാള്‍ വേഗത്തിലുള്ള ഇന്റര്‍നെറ്റാണ് 6ജിയില്‍ ലഭിക്കുക.

Related Articles
Next Story
Videos
Share it