അടുത്ത വര്‍ഷത്തേക്കുള്ള എച്ച്-1ബി വീസ കുറയാന്‍ സാധ്യത

മെറ്റാ, ഗൂഗിള്‍, ആമസോണ്‍ തുടങ്ങിയ കമ്പനികള്‍ ഈ വര്‍ഷം കുറഞ്ഞ വീസകള്‍ അപേക്ഷിക്കാനാണ് സാധ്യതയെന്ന് ഇമിഗ്രേഷന്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടതായി ദി ഹിന്ദു ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് പറയുന്നു. 2024ലേക്കുള്ള എച്ച്-1ബി വീസ അപേക്ഷകള്‍ക്കുള്ള രജിസ്‌ട്രേഷന്‍ മാര്‍ച്ച് 3ന് ആരംഭിച്ചിരുന്നു.

പിരിച്ചുവിടലുകള്‍ തന്നെ പ്രശ്‌നം

കോവിഡ് വന്ന ശേഷം ടെക് കമ്പനികള്‍ വന്‍തോതില്‍ നിയമനങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ കോവിഡ് പിന്‍മാറിയതോടെ ചെലവ് ലാഭിക്കുന്നതിന്റെ ഭാഗമായാണ് കമ്പനികളില്‍ കൂട്ടപിരിച്ചുവിടല്‍ ഉണ്ടായി. ഇപ്പോഴും ഇത് തുടരുകയാണ്. ഈ സാഹചര്യത്തില്‍ ഇത്തരം കമ്പനികള്‍ എച്ച്-1ബി വീസ അപേക്ഷകളുടെ എണ്ണം കുറയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മറ്റ് വീസകളില്‍ നിന്ന് എച്ച്-1ബി വീസയിലേക്ക്

ടെക് മേഖലയിലുള്ള നിരവധി ജീവനക്കാരാണ് പിന്നീട് എച്ച്-1ബി ലഭിക്കുമെന്ന പ്രതീക്ഷയോടെ എഫ്-1 അല്ലെങ്കില്‍ എല്‍-1 വീസയില്‍ അമേരിക്കയിലേക്ക് കുടിയേറുന്നത്. സ്റ്റുഡന്റ് വിസയാണ് എഫ്-1 വിസ. യുഎസില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ നേടിയ ശേഷം ഒരു രാജ്യന്തര വിദ്യാര്‍ത്ഥിക്ക് ഇത് ലഭിക്കും.

ടെക്ക് മേഖലയിലുള്ളവര്‍ക്ക് ഈ വീസ മൂന്ന് വര്‍ഷം നീണ്ടുനില്‍ക്കും. അതിനാല്‍ ഈ വീസ ഇവരെ യുഎസില്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്നു. മുതിര്‍ന്ന ടെക്ക് ജീവനക്കാര്‍ക്ക് എല്‍-1 വീസയില്‍ അമേരിക്കന്‍ ടെക് കമ്പനികളില്‍ ജോലി ചെയ്യാന്‍ കഴിയും. ഈ വീസ ഒരു ജീവനക്കാരനെ യുഎസ് കമ്പനിയുടെ മറ്റൊരു രാജ്യത്തുള്ള ഓഫീസില്‍ നിന്ന് യുഎസിലേക്ക് മാറ്റാന്‍ അനുവദിക്കുന്നു.

അതിനാല്‍ തന്നെ എഫ്-1 അല്ലെങ്കില്‍ എല്‍-1 വീസയില്‍ നിന്ന് യുഎസില്‍ തന്നെയുള്ള കമ്പനികളില്‍ ജോലി ചെയ്യാന്‍ സാധിക്കുന്ന എച്ച്-1ബി വീസയിലേക്ക് മാറാന്‍ ജീവനക്കാര്‍ ശ്രമിക്കുന്നു. മാത്രമല്ല ഒരു എച്ച്-1ബി വീസ ഉടമയെ പിരിച്ചുവിട്ടാല്‍ അവര്‍ക്ക് യുഎസില്‍ തുടര്‍ന്നുകൊണ്ട് തന്നെ മറ്റൊരു ജോലി നോക്കാനാകും. യുഎസ് സര്‍ക്കാര്‍ എല്ലാ വര്‍ഷവും 14 ദിവസത്തേക്ക് എച്ച്-1ബി വീസ അപേക്ഷകള്‍ക്കുള്ള രജിസ്‌ട്രേഷന്‍ തുറക്കാറുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it