ആപ്പിളിന് Type C യിലേക്ക് മാറാന്‍ 3 വര്‍ഷം, ഇന്ത്യയില്‍ ഇനി 2 ടൈപ് ചാര്‍ജറുകള്‍ മാത്രം

രാജ്യത്തെ മൊബൈല്‍ ഡിവൈസുകളില്‍ പൊതുവായ ചാര്‍ജിംഗ് പോര്‍ട്ടുകള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് തീരുമാനമായി. 2025 മാര്‍ച്ച് മുതല്‍ രാജ്യത്ത് പുറത്തിറങ്ങുന്ന മൊബൈല്‍ ഫോണുകള്‍ക്കും ടാബ് ലെറ്റുകള്‍ക്കും ടൈപ്- സി പോര്‍ട്ട് നിര്‍ബന്ധമാക്കും. സ്മാര്‍ട്ട് വാച്ച് അടക്കമുള്ള ഇലക്ട്രോണിക് വെയറബിള്‍ ഡിവൈസുകള്‍ക്കായി മറ്റൊരു കോമണ്‍ ചാര്‍ജര്‍ നിര്‍ബന്ധമാക്കും.

ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ടൈപ്പ് സി ചാര്‍ജിംഗ് പോര്‍ട്ടിന് വേണ്ട ഗുണനിലവാര മാനദണ്ഡങ്ങള്‍ പുറത്തിറക്കി. ഫീച്ചര്‍ ഫോണുകള്‍ക്കായി മറ്റൊരു പൊതുവായ ചാര്‍ജറും അവതരിപ്പിച്ചേക്കും. 2024 ഡിസംബര്‍ മുതല്‍ യൂറോപ്യന്‍ യൂണിയനും ടൈപ് സിയിലേക്ക് മാറുകയാണ്. യൂറോപ്പില്‍ വില്‍ക്കപ്പെടുന്ന ലാപ്‌ടോപ്പുകള്‍ക്കും 2026 മുതല്‍ ടൈപ് സി പോര്‍ട്ട് നിര്‍ബന്ധമാക്കിയിട്ടുണ്ട്. കോമണ്‍ ചാര്‍ജറുകള്‍ ഇ-വേസ്റ്റിന്റെ ആളവ് കുറയ്ക്കുമെന്നാണ് വിലയിരുത്തല്‍.

നിലവില്‍ രാജ്യത്തെ ഭൂരിഭാഗം ആന്‍ഡ്രോയിഡ് ഫോണുകളിലും ടൈപ്പ്-സി ആണ് ഉപയോഗിക്കുന്നത്. ലൈറ്റിനിംഗ് പോര്‍ട്ട് ഉപയോഗിക്കുന്ന ആപ്പിള്‍ ഐഫോണുകള്‍ക്കാകും തീരുമാനം തിരിച്ചടിയാവുന്നത്. അതേ സമയം ടൈപ്പ് സി പോര്‍ട്ടിന് പകരം വയര്‍ലെസ് ചാര്‍ജിംഗ് സൗകര്യം മാത്രമുള്ള ഫോണുകള്‍ ആപ്പിള്‍ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്. 2024ല്‍ പുറത്തിറങ്ങുന്ന ഐഫോണ്‍ 16 സീരീസാവും വയര്‍ലെസ് ചാര്‍ജിംഗ് മാത്രമുള്ള ആദ്യ ഫോണ്‍.

Related Articles
Next Story
Videos
Share it