ചാര്‍ജര്‍ ഇല്ലാതെ ഫോണ്‍ വില്‍ക്കേണ്ട, ആപ്പിളിനോട് ബ്രസീല്‍

ചാര്‍ജറില്ലാതെ എത്തുന്ന ഐഫോണ്‍ മോഡലുകളുടെ വില്‍പ്പന നിരോധിച്ച് ബ്രസീല്‍. നീതിന്യായ മന്ത്രാലയം (Justice Ministry) ആണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്. വിഷയവുമായി ബന്ധപ്പെട്ട് ആപ്പിളിന് 2.38 മില്യണ്‍ ഡോളറിന്റെ പിഴയും ബ്രസീലിയന്‍ സര്‍ക്കാര്‍ ചുമത്തി.

അവശ്യഘടകമായ ചാര്‍ജര്‍, ഫോണിനൊപ്പം നല്‍കാത്തത് ഉപഭോക്താക്കള്‍ക്കെതിരെയുള്ള ബോധപൂര്‍വമായ വിവേചനമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനാണ് ചാര്‍ജര്‍ നല്‍കാത്തത് എന്ന ആപ്പിളിന്റെ വാദവും അധികൃതര്‍ തള്ളി. ചാര്‍ജറില്ലാതെ സ്മാര്‍ട്ട്ഫോണ്‍ വില്‍ക്കുന്നത് പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കും എന്നതിന് തെളിവുകള്‍ ഇല്ലെന്നും ബ്രസീലിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

നീതിന്യായ മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് ആപ്പിള്‍ അറിയിച്ചിട്ടുണ്ട്. അതേ സമയം ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോണ്‍ 14 സീരീസ് ഇന്ന് പുറത്തിങ്ങും. ഇന്ത്യന്‍ സമയം രാത്രി 10.30ന് കാലിഫോര്‍ണിയയിലെ സ്റ്റീവ് ജോബ്‌സ് തീയേറ്ററില്‍ നടക്കുന്ന ചടങ്ങിലാണ് ആഫോണ്‍ 14 അവതരിപ്പിക്കുന്നത്.

Related Articles
Next Story
Videos
Share it