ബി.എസ്.എന്‍.എല്‍ 4ജി 2022 അവസാനത്തോടെ

സര്‍ക്കാര്‍ ടെലികോം സേവനദാതാക്കളായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡി (ബി.എസ്.എന്‍.എല്‍) ന്റെ 4ജി നെറ്റ്‌വര്‍ക്ക് 2022 അവസാനത്തോടെ ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. 2021 ഒക്ടോബര്‍ 31നകം ഇതിന്റെ പരീക്ഷണം പൂര്‍ത്തിയാക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന പ്രതീക്ഷ. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസു (ടി.സി.എസ്) മായാണ് ബി.എസ്.എന്‍.എല്ലിന്റെ പരീക്ഷണം. എന്നാല്‍ ഇത് 2022 ജനുവരി വരെ നീട്ടിയിരിക്കുകയാണിപ്പോള്‍.

പരീക്ഷണം വിജയകരമായി പൂര്‍ത്തീകരിച്ച ശേഷം പത്തു മാസങ്ങള്‍ക്കുള്ളില്‍ 4ജി സംവിധാനം നടപ്പിലാക്കാമെന്നാണ് കണക്കാക്കുന്നത്.
40 വാട്ട് റേഡിയോയിലാണ് പരീക്ഷണം നടത്താന്‍ ടി.സി.എസുമായി ധാരണയായിരുന്നത്. എന്നാല്‍ 20 വാട്ട് മാത്രമാണ് ടി.സി.എസ് ഉപയോഗിച്ചത്. ഇതാണ് പരീക്ഷണ ഘട്ടം വൈകാന്‍ കാരണമെന്നാണ് വിശദീകരണം.
ടി.സി.എസിന്റെ ഈ സമീപനത്തില്‍ നീരസം പ്രകടിപ്പിച്ച് ബി.എസ്.എന്‍.എല്‍ ഇക്കഴിഞ്ഞ നവംബറില്‍ കത്തെഴുതിയിരുന്നു. ധാരണപ്രകാരമുള്ള സജ്ജീകരണം നടത്തണമെന്നും നിര്‍ദേശിച്ചു. അതുപ്രകാരം 20 വാട്ട് റേഡിയോ കൂടി ഉള്‍പ്പെടുത്തി ടി.സി.എസ് പരീക്ഷണം തുടരും.


Related Articles
Next Story
Videos
Share it