പരിധിയില്ലാത്ത കോളുകളും 4 ജി ഇന്റർനെറ്റും വെറും ഒരു രൂപയ്ക്ക്, ബി‌എസ്‌എൻ‌എല്ലിന്റെ സേവനങ്ങള്‍ പരീക്ഷിക്കാന്‍ പുതിയ ഉപയോക്താക്കള്‍ക്ക് സുവര്‍ണാവസരം

ബിഎസ്എന്‍എല്‍ സേവനങ്ങളുടെ നിലവാരം ഉപയോക്താക്കളെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് ഓഫര്‍
Indian women look at phone, BSNL Logo
Image : BSNL and Canva
Published on

പൊതുമേഖലാ സ്ഥാപനമായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) വെറും 1 രൂപയ്ക്ക് പരിധിയില്ലാത്ത വോയ്‌സ് കോളുകളും 4 ജി ഡാറ്റയും വാഗ്ദാനം ചെയ്യുന്ന പ്രമോഷണൽ ഓഫർ അവതരിപ്പിച്ചു. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് അവതരിപ്പിച്ചിരിക്കുന്ന 'ഫ്രീഡം പ്ലാൻ' ഉപയോക്കാക്കള്‍ക്ക് 30 ദിവസത്തേക്ക് ബിഎസ്എന്‍എല്‍ നെറ്റ്‌വർക്ക് പരീക്ഷിക്കാനും അനുഭവിക്കാനും അവസരം നൽകുന്നതാണ്. മറ്റ് കമ്പനികളെ അപേക്ഷിച്ച് ബിഎസ്എന്‍എല്‍ സേവനങ്ങളുടെ നിലവാരം ഉപയോക്താക്കളെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്.

പരിധിയില്ലാത്ത ലോക്കൽ, നാഷണൽ വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, എല്ലാ ദിവസവും 2 ജിബി 4 ജി മൊബൈൽ ഡാറ്റ, പുതിയ സിം കാർഡ് തുടങ്ങിയവയാണ് ഓഫര്‍ വാഗ്ദാനം ചെയ്യുന്നത്. ബിഎസ്എൻഎൽ തദ്ദേശീയമായി വികസിപ്പിച്ച 100,000 4ജി ടവറുകളാണ് രാജ്യവ്യാപകമായി സ്ഥാപിച്ചിരിക്കുന്നത്. ഇത് ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവർക്കും അതിവേഗ ഇന്റർനെറ്റ് ഉപയോഗിക്കാൻ പ്രാപ്തമാക്കുന്നതാണ്. ഫ്രീഡം ഓഫർ ഓഗസ്റ്റ് 31 വരെയാണ് ലഭ്യമാകുക.

അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചത് സേവനങ്ങളില്‍ എത്രമാത്രം മാറ്റം വരുത്തിയിട്ടുണ്ടെന്ന് ഉപയോക്താക്കള്‍ക്ക് പരീക്ഷിക്കാന്‍ അവസരം നല്‍കുക എന്നതാണ് പുതിയ ഓഫറിന്റെ ലക്ഷ്യം. ബി‌എസ്‌എൻ‌എൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 4ജി സാങ്കേതികവിദ്യ സൗജന്യമായി അനുഭവിക്കാൻ ജനങ്ങള്‍ക്ക് ഇതിലൂടെ സാധിക്കും. ഫ്രീഡം ഓഫർ പുതിയ ഉപയോക്താക്കൾക്ക് മാത്രമാണ് ബാധകമാകുക. നിലവിലുള്ള ഉപയോക്താക്കള്‍ക്ക് ഓഫര്‍ ക്ലെയിം ചെയ്യാൻ സാധിക്കില്ല.

എതിരാളികളായ റിലയൻസ് ജിയോ, ഭാരതി എയർടെൽ , വോഡഫോൺ ഐഡിയ എന്നിവ യഥാക്രമം 349 രൂപ, 379 രൂപ, 399 രൂപ പ്ലാനുകളിലാണ് സമാനമായ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്.

BSNL launches Freedom Offer with unlimited calls and 4G data for just ₹1, targeting new users ahead of Independence Day.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com