ഒരു രൂപയ്ക്ക് സിംകാര്‍ഡ് വാങ്ങിയാല്‍ 24 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് കോളും 24 ജിബി ഇന്റര്‍നെറ്റും; വിപണി പിടിക്കാന്‍ ബിഎസ്എന്‍എല്‍

200 എംബിപിഎസ് വേഗതയും 27 പ്രമുഖ ഒടിടി ചാനലുകളും ഉള്‍പ്പെടുന്ന എഫ്.ടി.ടി.എച്ച് 1199 രൂപയുടെ പ്ലാന്‍ ഓണക്കാലത്ത് ആദ്യ ആറു മാസം പ്രതിമാസം 1,111 രൂപയ്ക്ക് ലഭിക്കും.
ഒരു രൂപയ്ക്ക് സിംകാര്‍ഡ് വാങ്ങിയാല്‍ 24 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് കോളും 24 ജിബി ഇന്റര്‍നെറ്റും; വിപണി പിടിക്കാന്‍ ബിഎസ്എന്‍എല്‍
Published on

സ്വകാര്യ ടെലികോം കമ്പനികള്‍ നിരക്ക് കൂട്ടി വരുമാന വര്‍ധിപ്പിക്കുമ്പോള്‍ പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്‍ വലിയ ഓഫറുമായി രംഗത്ത്. ഒരു രൂപയ്ക്ക് സിംകാര്‍ഡ് വാങ്ങുന്നവര്‍ക്ക് 24 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് കോളും ദിവസം ഒരു ജിബി വീതം 24 ജിബി ഇന്റര്‍നെറ്റും 100 എസ്എംഎസും ഉള്‍പ്പെടുന്ന പാക്കേജാണ് ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചത്.

ജനപ്രിയമായ 2,399 രൂപയുടെ പ്ലാന്‍ വൗച്ചര്‍ റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് വാലിഡിറ്റി 365 ദിവസത്തില്‍ നിന്ന് 412 ദിവസമായി വര്‍ധിക്കും. ഇതോടെ 47 ദിവസം അധിക വാലിഡിറ്റി ലഭിക്കും. ഈ ആനുകൂല്യം സെപ്തംബര്‍ 12 വരെയാണ്. ഗ്രാമീണ മേഖലകളില്‍ മാസം 259 രൂപ മുതലും നഗര മേഖലകളില്‍ 449 രൂപ മുതലുമുള്ള വൈഫൈ പ്ലാനുകളും ആറു മാസ കാലാവധിയുള്ള 1,999 രൂപയുടെ ഫൈബര്‍ എന്‍ട്രി പ്ലാനും ഓണത്തിന് പുറത്തിറക്കി.

200 എംബിപിഎസ് വേഗതയും 27 പ്രമുഖ ഒടിടി ചാനലുകളും ഉള്‍പ്പെടുന്ന എഫ്.ടി.ടി.എച്ച് 1199 രൂപയുടെ പ്ലാന്‍ ഓണക്കാലത്ത് ആദ്യ ആറു മാസം പ്രതിമാസം 1,111 രൂപയ്ക്ക് ലഭിക്കും. നിലവില്‍ ഒരു കോടി ഉപഭോക്താക്കള്‍ കേരളത്തില്‍ ബിഎസ്എന്‍എല്ലിനുണ്ട്. അതില്‍ 86 ലക്ഷം മൊബൈല്‍ ഫോണ്‍ വരിക്കാരാണ്. ഡിസംബറോടെ കേരളത്തില്‍ 5ജി സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ സജികുമാര്‍ പറഞ്ഞു.

നിരക്ക് കൂട്ടാന്‍ സ്വകാര്യ കമ്പനികള്‍

ടെലികോം രംഗത്തെ മുമ്പന്മാരായ റിലയന്‍സ് ജിയോയും വോഡാഫോണ്‍ ഐഡിയയും നിരക്കുകള്‍ കൂട്ടാനുള്ള തയാറെടുപ്പിലാണ്. അടുത്ത മൂന്നോ നാലോ മാസങ്ങള്‍ക്കുള്ളില്‍ നിരക്കുകളില്‍ 12 ശതമാനം മുതല്‍ 15 ശതമാനം വരെ വര്‍ധനയുണ്ടായേക്കാം. 5ജി സേവനങ്ങള്‍ക്കായി കമ്പനികള്‍ നടത്തിയ വന്‍ നിക്ഷേപത്തില്‍ നിന്ന് മികച്ച ലാഭം കണ്ടെത്തുകയാണ് ലക്ഷ്യം.

എയര്‍ടെല്‍ ജനപ്രിയമായ 299 പ്രീപെയ്ഡ് പ്ലാന്‍ കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. 28 ദിവസത്തെ വാലിഡിറ്റിയില്‍ അണ്‍ലിമിറ്റഡ് കോളിംഗും പ്രതിദിനം 1.5 ജിബി ഡാറ്റയും നല്‍കിയിരുന്ന ഈ പ്ലാനായിരുന്നു കമ്പനിയുടെ കുറഞ്ഞ നിരക്കിലുള്ള അണ്‍ലിമിറ്റഡ് പ്രീപെയ്ഡ് ഓഫറുകളിലൊന്ന്. ഇതോടെ സമാന ആനുകൂല്യങ്ങള്‍ക്കായി ഉപയോക്താക്കള്‍ ഇനി 349 രൂപയുടെ പ്ലാന്‍ തിരഞ്ഞെടുക്കേണ്ടിവരും.

ഓരോ ഉപയോക്താവില്‍നിന്നുമുള്ള ശരാശരി വരുമാനം (ARPU) ഉയര്‍ത്തുകയും ചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമായാണ് വിപണി നിരീക്ഷകര്‍ ഈ മാറ്റത്തെ വിലയിരുത്തുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com