5ജിയിലേക്ക് കുതിക്കാന്‍ ബിഎസ്എന്‍എല്‍; 2024ല്‍ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ്

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിഎസ്എന്‍എല്‍ (BSNL) 2024ല്‍ 5ജി സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. 4ജി നെറ്റ്‌വർക്ക് പുറത്തിറക്കുന്നതിനായി കമ്പനി ടിസിഎസിന്റെയും സി-ഡോട്ടിന്റെയും നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്തിരുന്നു. കരാര്‍ പ്രകാരം ഓര്‍ഡര്‍ നല്‍കി ഏകദേശം ഒരു വര്‍ഷത്തിന് ശേഷം ഇത് 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യും. ഒഡീഷയില്‍ ജിയോയുടെയും എയര്‍ടെല്ലിന്റെയും 5ജി സേവനങ്ങള്‍ ആരംഭിക്കുന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2022 ഒക്ടോബര്‍ ഒന്നിനാണ് രാജ്യത്ത് 5ജി ടെലികോം സേവനങ്ങള്‍ ആരംഭിച്ചത്.കോരളത്തില്‍ 2022 ഡിസംബര്‍ 20 നാണ് 5ജി സേവനങ്ങള്‍ ലഭ്യമായി തുടങ്ങിയത്. ഇന്ത്യന്‍ സേവനദാതാക്കളുടെ വേഗത്തിലുള്ള 5ജി വിന്യാസം 5ജി സബ്‌സ്‌ക്രിപ്ഷനുകള്‍ 2028 അവസാനത്തോടെ 690 ദശലക്ഷത്തിലും എത്തിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇത് മൊബൈല്‍ സബ്‌സ്‌ക്രിപ്ഷനുകളുടെ 53 ശതമാനത്തെ പ്രതിനിധീകരിക്കും.

Related Articles
Next Story
Videos
Share it