പറക്കും കാർ, ബോക്സിങ് റോബോട്ട്, ഒഎൽഇഡി വെള്ളച്ചാട്ടം: അത്ഭുതങ്ങൾ നിരത്തി സിഇഎസ് 2019

പറക്കും കാർ, ബോക്സിങ് റോബോട്ട്, ഒഎൽഇഡി വെള്ളച്ചാട്ടം: അത്ഭുതങ്ങൾ നിരത്തി സിഇഎസ് 2019
Published on

ടെക്ക് ലോകം ആവേശത്തോടെ ഉറ്റുനോക്കുന്ന ഒന്നാണ് വർഷത്തിലൊരിക്കൽ നടക്കുന്ന കൺസ്യൂമർ ഇലക്ട്രോണിക് ഷോ (CES). പതിവുതെറ്റിക്കാതെ ഇത്തവണയും ലോകത്തെ ആശ്ചര്യത്തിന്റെ മുൾമുനയിൽ നിർത്തുകയാണ് ജനുവരി 8ന് ആരംഭിച്ച സിഇഎസ്‌. 

ടാക്സിയായി ഉപയോഗിക്കാവുന്ന പറക്കുന്ന കാർ, ബോക്സിങ് റോബോട്ട്, കുട്ടികളുടെ ഡയപ്പറിൽ ഘടിപ്പിക്കാനുള്ള സെൻസർ, പൊടി ഫിൽറ്റർ ചെയ്ത് ശുദ്ധവായു നൽകുന്ന നാനോ മാസ്‌ക്, വെള്ളച്ചാട്ടവും, തിരമാലകളും മറ്റും കൺമുന്നിൽ കാണിച്ചുതരുന്ന എൽജിയുടെ ഭീമൻ ഒഎൽഇഡി ഡിസ്‌പ്ലെ, എൽജിയുടെ തന്നെ റോൾ ചെയ്ത് മടക്കിവെക്കാവുന്ന ടിവി എന്നിങ്ങനെഅത്ഭുതങ്ങളുടെ നീണ്ട നിരയാണ് ഷോയിൽ ഉള്ളത്. അവയിൽ ചിലതിനെ പരിചയപ്പെടാം.

പറക്കും ടാക്സി 

ടെക്‌സസ് ആസ്ഥാനമായ ബെൽ ഹെലികോപ്റ്റർ എന്ന കമ്പനിയാണ് ഈ എയർ ടാക്സിയുടെ നിർമാതാക്കൾ. വെർട്ടിക്കൽ ലാൻഡിംഗ്, ടേക്ക് ഓഫ് എന്നിവ ഇതിന് സാധ്യമാണ്. ബെൽ നെക്സസ് എന്ന് പേരിട്ടിടിക്കുന്ന പറക്കും കാറിന് കരുത്തേകുന്നത് ഹൈബ്രിഡ് ഇലക്ട്രിക്ക് പ്രൊപൽഷൻ സംവിധാനമാണ്. 

റോളിങ്ങ് ടിവി 

https://youtu.be/SczkrQ6yCXw

കഴിഞ്ഞ വർഷം എൽജി അവതരിപ്പിച്ചതാണ് റോൾ ചെയ്യാവുന്ന ടിവി. ഒരു ചെറിയ പെട്ടിക്കകത്തേയ്ക്ക് റോൾ ചെയ്യാവുന്ന വലിയ സ്‌ക്രീനാണിത്. ഫ്ലെക്സിബിൾ സ്‌ക്രീനുകളുടെ സാധ്യത ഒരുപടികൂടി അപ്പുറത്തെത്തിച്ചിരിക്കുകയാണ് ഇതിലൂടെ കമ്പനി. നമ്മൾ നൽകുന്ന കമാൻഡ് അനുസരിച്ച് തന്നെ തുറക്കുകയും അതുപോലെതന്നെ മടങ്ങി ബോക്സിനകത്തേക്ക് തിരിച്ച് പോവുകയും ചെയ്യും. ഈ വർഷം വിപണിയിലിറക്കുമെന്നാണ് അറിയുന്നത്.

ഡയപ്പർ സെൻസർ 

Image credit: CES2019

ഡയപ്പറിൽ കുഞ്ഞു മൂത്രമൊഴിച്ചിട്ടുണ്ടോ എന്നറിയാൻ അതഴിച്ചു നോക്കേണ്ടതില്ല. മോണിറ്റ് ഡയപ്പർ സെൻസർ ഘടിപ്പിച്ചാൽ ഡയപ്പറിനുള്ളിൽ ദ്രാവക, ഖര രൂപത്തിലുള്ള വസ്തുക്കളുടെ സാന്നിധ്യമുണ്ടായാൽ അത് ഉടൻ ഫോണിൽ റിപ്പോർട്ട് തരും. ഒരു ബ്ലൂടൂത്ത് സെൻസർ ആണിത്.

നാനോ മാസ്ക് 

ഇരുചക്ര വാഹന യാത്രക്കാർക്ക് വേണ്ടിയുള്ള ഒരു ഉൽപന്നമാണിത്‌. ഈ മാസ്കിനുള്ളിൽ ഹൈ-ക്വാളിറ്റി എയർ ഫിൽറ്റർ ആണുള്ളത്. മലിനവായു ശുദ്ധീകരിച്ച് ശുദ്ധവായു നൽകും. എയർ ക്വളിറ്റി ഇത് നമ്മെ അറിയിക്കുകയും ചെയ്യും. വായു നിലവാരം മോശമാണെങ്കിൽ ചുവപ്പും, മറിച്ചാണെങ്കിൽ പച്ചയും ലൈറ്റ് കത്തും. ഫ്രഞ്ച് കമ്പനിയാണ് ഇത് നിർമിക്കുന്നത്. 

ഒഎൽഇഡി ബൂത്ത്

ഒരു ഭീമൻ ഒഎൽഇഡി ഡിസ്പ്ലേ ഉപയോഗിച്ച് വെള്ളച്ചാട്ടം, തിരമാല, പർവതങ്ങൾ തുടങ്ങി പ്രകൃതി മനോഹരമായ ഏതു കാഴ്ചകളെയും മനോഹരമായി അവതരിപ്പിക്കുകയാണ് എൽജിയുടെ ഒഎൽഇഡി സ്ക്രീൻ ബൂത്ത്. 

ബോക്സിങ് റോബോട്ട് 

Image credit: CES2019

നിങ്ങളുടെ മികച്ച ബോക്സിങ് പാർട്ണർ ആകാൻ ഇതാ ഒരു റോബോട്ട്. ബോട്ട് ബോക്സർ എന്ന് പേരിട്ടിരിക്കുന്ന ഈ റോബോട്ട് സെൻസറുകൾ ഉപയോഗിച്ച് നിങ്ങളുടെ നീക്കങ്ങളെ മുൻകൂട്ടി മനസിലാക്കും. നിങ്ങളുടെ പഞ്ചിൽ നിന്ന് വഴുതി മാറാനും നിങ്ങളുടെ വേഗത, ദിശ എന്നിവ മനസിലാക്കി പ്രവർത്തിക്കാനും ഇതിന് സാധിക്കും.                               

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com