ചാറ്റ് ജിപിടി ഉപയോഗിക്കുന്നത് ഇനി ചെലവേറും, നിരക്ക് വർദ്ധിപ്പിക്കാനൊരുങ്ങി കമ്പനി

എഐ മോഡലുകൾ പ്രവർത്തിപ്പിക്കാൻ ആവശ്യമായ വിഭവശേഷി വർദ്ധിച്ചുവരുന്നു
chat gpt
Background Image: Canva
Published on

ഒപ്പൺഎഐയുടെ (OpenAI) പ്രശസ്തമായ എഐ ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടിയുടെ (ChatGPT) നിലവിലെ സബ്‌സ്‌ക്രിപ്‌ഷൻ രീതിയിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു. പ്രതിമാസം നിശ്ചിത തുക നൽകി അൺലിമിറ്റഡ് ആയി സേവനങ്ങൾ ഉപയോഗിക്കുന്ന രീതി (Flat-rate monthly plan) ഉടൻ അവസാനിച്ചേക്കുമെന്ന് കമ്പനിയുടെ പ്രൊഡക്റ്റ് വൈസ് പ്രസിഡന്റ് നിക്ക് ടർലി സൂചന നൽകി. എഐ മോഡലുകൾ പ്രവർത്തിപ്പിക്കാൻ ആവശ്യമായ വിഭവശേഷി (Resources) വർദ്ധിച്ചുവരുന്നതാണ് ഈ മാറ്റത്തിന് പിന്നിലെ പ്രധാന കാരണം.

അപ്രായോഗികം

ഒരു അൺലിമിറ്റഡ് ഇലക്ട്രിസിറ്റി പ്ലാൻ ഉള്ളത് പോലെ അപ്രായോഗികമാണ് നിലവിലെ എഐ സബ്‌സ്‌ക്രിപ്‌ഷൻ എന്ന് ടർലി അഭിപ്രായപ്പെട്ടു. പകരം എഐ സേവനങ്ങളെ വൈദ്യുതിയോ വെള്ളമോ പോലെയുള്ള ഒരു യൂട്ടിലിറ്റിയായി കാണണമെന്നും ഉപയോഗിക്കുന്നതിന് അനുസരിച്ച് പണം നൽകുന്ന മീറ്റേർഡ് കണക്ഷൻ (Metered connection) രീതിയിലേക്ക് മാറണമെന്നും സിഇഒ സാം ആൾട്ട്മാനും (Sam Altman) നേരത്തെ വ്യക്തമാക്കിയിരുന്നു.

നിലവിൽ ഇന്ത്യയിൽ മൂന്ന് തരം പ്ലാനുകളാണ് ചാറ്റ്ജിപിടിക്കുള്ളത്. പ്രതിമാസം 399 രൂപയുടെ ചാറ്റ്ജിപിടി ഗോ (Go) പ്ലാൻ (ഇന്ത്യയിൽ ഇപ്പോൾ സൗജന്യമാണ്), 1,999 രൂപയുടെ ചാറ്റ്ജിപിടി പ്ലസ് (Plus) പ്ലാൻ, 19,900 രൂപയുടെ പ്രീമിയം പ്രോ (Pro) പ്ലാൻ എന്നിവയാണവ. ഗൂഗിളിന്റെ ജെമിനി (Gemini), ആന്ത്രോപ്പിക്കിന്റെ ക്ലോഡ് (Claude) എന്നിവയിൽ നിന്നുള്ള കടുത്ത മത്സരത്തിനിടയിലാണ് ഇത്തരമൊരു നീക്കത്തിന് കമ്പനി മുതിരുന്നത്. 'പവർ യൂസർമാർ' കൂടുതൽ ഇന്റലിജൻസ് ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന സാഹചര്യത്തിൽ അൺലിമിറ്റഡ് പ്ലാനുകൾ തുടരുന്നത് കമ്പനിക്ക് ലാഭകരമല്ലെന്നും നിക്ക് ടർലി വ്യക്തമാക്കി.

Chat GPT planning to increase rates.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com