ചാറ്റ് ജിപിടി ഇനി കുട്ടികളുടെ ഹോം വര്‍ക്കും ചെയ്യും; ഫോട്ടോ അയച്ചാല്‍ എളുപ്പത്തില്‍ എല്ലാം തിരയാം
2023 മെയ് മുതല്‍ ചാറ്റ് ജിപിടി ഡെസ്‌ക്ടോപ്പിലും ഫോണിലും ലഭ്യമായിരുന്നെങ്കിലും രണ്ട് മാസം മുമ്പാണ് ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ആപ്ലിക്കേഷന്‍ എത്തിയത്. ഇത്തരത്തില്‍ എല്ലാ സ്മാര്‍ട്ട് ഫോണുകളിലും ചാറ്റ് ജിപിടി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാമെന്നായതോടെ ഇതിന് ഉപയോക്താക്കളും കൂടി. ആപ്ലിക്കേഷന്‍ കൂടുതല്‍ പേരിലേക്ക് എത്തിയതോടെ പുതിയ ഫീച്ചറുകളും ഈ ചാറ്റ് റോബോട്ട് അവതിരിപ്പിച്ചിരിക്കുകയാണ്.
ചാറ്റ് ജിപിടിയുടെ മാതൃകമ്പനിയായ ഓപ്പണ്‍ എഐ പുതിയ ഫീച്ചറുകളെ അവതരിപ്പിച്ചത് ഇങ്ങനെയാണ് 'ചാറ്റ് ജിപിടിക്ക് ഇപ്പോള്‍ കാണാനും കേള്‍ക്കാനും സംസാരിക്കാനും കഴിയും'.
ഇമേജ് തിരയാം
തിരക്ക് നിറഞ്ഞ ഒരു ദിവസം നിങ്ങള്‍ ഓഫീസില്‍ നിന്ന് വീട്ടില്‍ എത്തുകയാണ്. അത്താഴത്തിനെന്തുണ്ടാക്കണമെന്ന് പിടിയില്ല, കുട്ടികളുടെ ഹോം വര്‍ക്ക് ചെയ്യാന്‍ സഹായിക്കണം. ഓര്‍ക്കുമ്പോള്‍ തന്നെ തിരക്കു നിറഞ്ഞ ഒരു വൈകുന്നേരം. തലവേദന കൂട്ടാതെ നേരെ സ്മാര്‍ട്ട്‌ഫോണ്‍ എടുത്തോളൂ. ചാറ്റ് ജിപിടി തുറന്ന് അടുക്കളയിലുള്ള പച്ചക്കറികളുടെ ഫോട്ടോ എടുത്ത് അപ്‌ലോഡ് ചെയ്യൂ. ഒപ്പം ഹോം വര്‍ക്ക് ചെയ്യേണ്ട ചോദ്യത്തിന്റെ ഫോട്ടോയും ഇനി പണികളെല്ലാം ചാറ്റ് ജിപിടി ചെയ്‌തോളും.
പരിമിതമായ കൂട്ടുകൾ ഉപയോഗിച്ച് സ്വാദുള്ള ഭക്ഷണമുണ്ടാക്കാനുള്ള റെസിപ്പിയെത്തും ഞൊടിയിടയില്‍. ഒപ്പം ഹോം വര്‍ക്ക് ചെയ്ത് മുന്നിലെത്തും ഈ ചാറ്റ്‌ബോട്ട്. സ്‌ക്രീനിൽ തെളിയുന്ന ഹോം വർക്ക് ബുക്കിലേക്ക് പകർത്തിയെഴുതിയാൽ മതി. എന്ത് സുഖമാണല്ലേ.
മറ്റൊരു സാഹചര്യം പറയാം,നിങ്ങള്‍ക്ക് ഡ്രൈവിംഗ് അറിയാം, എന്നാല്‍ കാര്‍ എന്‍ജിനെക്കുറിച്ച് യാതൊന്നും അറിയില്ല. പെട്ടെന്ന് കാറില്‍ അസാധാരണമായ ചില സിഗ്നലുകള്‍ കാണിക്കുന്നുവെന്ന് കരുതുക, അതിന്റെ ഫോട്ടോ എടുത്ത് ചാറ്റ് ജിപിടിയ്ക്ക് ഇട്ടാല്‍ അപ്പോള്‍ എത്തും എന്താണ് കാറിന്റെ പ്രശ്‌നം എന്നത്.
യാത്ര ചെയ്യുമ്പോള്‍ ഒരു ലാൻഡ് മാർക്കിന്റെ ചിത്രം എടുക്കുക, അതില്‍ താല്‍പ്പര്യമുള്ള കാര്യങ്ങളെക്കുറിച്ച് തത്സമയ സംഭാഷണം നടത്തുക. എന്താണ് ചെയ്യേണ്ടതെന്ന് വ്യക്തമാക്കി തരും ചാറ്റ് ജിപിടി. ഇത്തരത്തില്‍ ദൃശ്യവും ശബ്ദവും എല്ലാം സംയോജിച്ച് തിരച്ചില്‍ നടത്താം എന്നതും ഏറ്റവും മികച്ച ഉത്തരങ്ങള്‍ ലഭിക്കുന്നുണ്ടെന്നതും ചാറ്റ് ജിപിടി ഉപയോക്താക്കള്‍ക്ക് നല്‍കുന്ന വലിയ സൗകര്യമാണ്.
കൂടുതല്‍ ഫീച്ചറുകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ