

ആഗോളതലത്തില്‍ രൂക്ഷമായ ചിപ്പ് ക്ഷാമം ഇലക്ട്രോണിക് വിപണിയെ ബാധിച്ചേക്കും. ചിപ്പ് കിട്ടാക്കനിയായതോടെ ആപ്പിള്‍ അടക്കമുള്ള വന്‍കിട ടെക്ക് കമ്പനികളുടെ ഉല്‍പ്പാദനം പ്രതിസന്ധിയിലായി. ഐപാഡ്, ഐമാക് എന്നിവ നിര്‍മിക്കുന്നതിനാവശ്യമായ ചിപ്പ് ലഭ്യമാകാത്തതാണ് ആഗോള വമ്പന്‍മാര്‍ക്ക് തിരിച്ചടിയായത്.
ഇത് കാരണം ഐപാഡിന്റെയും ഐമാക്കിന്റെയും വില്‍പ്പനയില്‍ കുറവ് വന്നേക്കാമെന്ന് സിഇഒ ടിം കുക്ക്് വ്യക്തമാക്കി. നിലവില്‍ ഇലക്ട്രോണിക് വിപണിയില്‍ ഐപാഡിനും ഐമാക്കിനും ആവശ്യക്കാരേറെയാണ്.
ഏപ്രില്‍ 23 നാണ് ആപ്പിള്‍ പുതിയ ഐമാക്കും ഐപാഡ് പ്രോയും പുറത്തിറക്കിയത്. എന്നാല്‍ ചിപ്പ് ക്ഷാമം കാരണം ഇവയുടെ വിതരണവും വൈകിയിരിക്കുകയാണ്. മെയ് പകുതിയോടെ മാത്രമേ പുതിയ ഐമാക്കും ഐപാഡ് പ്രോയും വിപണിയില്‍ ലഭ്യമാകൂ എന്നാണ് വിവരം.
അതേസമയം സെമികണ്ടക്ടര്‍ ചിപ്പുകളുടെ ക്ഷാമം മൂലം വാഹന നിര്‍മാണ വ്യവസായവും പ്രതിസന്ധിയിലാണ്. നിര്‍മാണത്തിനാവശ്യമായ സെമികണ്ടക്ടറുതളുടെ ലഭ്യതക്കുറവ് കാരണം വാഹനങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് സമയം കൂടുമെന്ന് കഴിഞ്ഞദിവസം ഫോര്‍ഡ് വ്യക്തമാക്കിയിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine