

എന്റര്‍പ്രൈസ് ഐടി വേള്‍ഡ് സംഘടിപ്പിക്കുന്ന 'CIO500 & Accelerator X Awards 2026'ന്റെ കൊച്ചി പതിപ്പ് നാളെ (സെപ്റ്റംബര്‍ 16 ബുധന്‍) മാരിയറ്റ് ഹോട്ടലില്‍ നടക്കും. കേരളത്തിലെ പ്രമുഖ സിഐഒമാര്‍, സിഐഎസ്ഒമാര്‍, ഐടി മേധാവികള്‍, ഡിജിറ്റല്‍ രംഗത്തെ വിദഗ്ധര്‍, ടെക്നോളജി ഇന്നവേറ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
എന്റര്‍പ്രൈസ് ടെക്നോളജി രംഗത്തെ പുതിയ പ്രവണതകള്‍ പങ്കുവയ്ക്കുന്നതിനും വ്യവസായ പ്രമുഖര്‍ക്ക് പരസ്പരം ബന്ധപ്പെടുന്നതിനുമുള്ള വേദിയായാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിജ്ഞാന സെഷനുകള്‍, പാനല്‍ ചര്‍ച്ചകള്‍, ടെക്നോളജി അവതരണങ്ങള്‍, ആക്‌സിലറേറ്റര്‍ എക്‌സ് അവാര്‍ഡ്‌സ് 2026 പുരസ്‌കാരദാനവും ഇതോടൊപ്പം നടക്കും.
ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടറും പരിപാടിയുടെ ചെയര്‍പേഴ്സണും ജൂറി അംഗവുമായ എ. ബാലകൃഷ്ണനാണ് മുഖ്യപ്രഭാഷണം നടത്തുന്നത്. 'Beyond Digital: How AI and Automation Will Define Kerala's Next Industrial Revolution' എന്ന വിഷയത്തിലാകും പ്രഭാഷണം.
'Delivering Measurable Business Value from AI & Digital Investments' എന്ന വിഷയത്തിലുള്ള പാനല്‍ ചര്‍ച്ചയില്‍ മാഗ്‌നം നെറ്റ്വര്‍ക്സ് സപ്പോര്‍ട്ട് ചീഫ് ഡെലിവറി ഓഫീസര്‍ കുന്നേല്‍ ജോസ് മോഡറേറ്ററാകും.
MANE അസോസിയേറ്റ് വൈസ് പ്രസിഡന്റ് ഐടി (ഇന്ത്യ ആന്‍ഡ് ശ്രീലങ്ക) സംഗീത കെ. മോഹന്‍, Acsia Technologies ഐടി ആന്‍ഡ് സെക്യൂരിറ്റി മേധാവി ലിനോ ലാസര്‍, NeST Group SFO Technologies ഗ്രൂപ്പ് സിഐഒ ഡോ. പ്രിന്‍സ് ജോസഫ്, മലയാള മനോരമ ചീഫ് ജനറല്‍ മാനേജര്‍ഐടി വി.വി. ജേക്കബ് എന്നിവര്‍ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
എഐ പദ്ധതികളില്‍നിന്നുള്ള നിക്ഷേപ നേട്ടം പരമാവധി വര്‍ധിപ്പിക്കുക, ബിസിനസ് ഫലങ്ങള്‍ കൃത്യമായി അളക്കുക, ഡിജിറ്റല്‍ പരിവര്‍ത്തന പദ്ധതികളുടെ വേഗം കൂട്ടുക തുടങ്ങിയ വിഷയങ്ങളാണ് ചര്‍ച്ചയാകുന്നത്.
TechD Cyber Security Limited സീനിയര്‍ മാനേജര്‍എന്റര്‍പ്രൈസ് ബിസിനസ് റിവാന്‍ കപൂര്‍ സൈബര്‍ സുരക്ഷാ രംഗത്തെ പുതിയ വെല്ലുവിളികളെയും എന്റര്‍പ്രൈസ് സുരക്ഷയ്ക്കുള്ള നവീന സമീപനങ്ങളെയും കുറിച്ച് ടെക്നോളജി അവതരണം നടത്തും.
'Balancing Cyber Resilience with Cost & Complexity' എന്ന വിഷയത്തിലുള്ള രണ്ടാമത്തെ പാനല്‍ ചര്‍ച്ച Cylogics International Solutions ചീഫ് പ്രൈവസി അഡൈ്വസര്‍ ജയചന്ദ്രന്‍ ജയദേവ വര്‍മ നിയന്ത്രിക്കും.
ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സ് ചീഫ് മാനേജര്‍ (സിസ്റ്റംസ്), സീനിയര്‍ വിജിലന്‍സ് ഓഫീസര്‍ നസീമ എ.പി, രാജഗിരി സ്‌കൂള്‍ ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്നോളജി ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ മേധാവി ജോബിന്‍ ജോസ്, Cybergrid Solutions India എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജി. വെങ്കടരാമന്‍, Avanzo Cyber Security Solutions ഡയറക്ടര്‍ ഡോ. പട്ടത്തില്‍ ധന്യ മേനോന്‍, Mane Kancor Ingredients സിഐഎസ്ഒ വരുണ്‍ലാല്‍ ടി.വി. എന്നിവര്‍ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
ടെക്നോളജി ഇന്നവേഷന്‍, സൈബര്‍ സുരക്ഷ, ഡിജിറ്റല്‍ പരിവര്‍ത്തനം, ബിസിനസ് നേട്ടം തുടങ്ങിയ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ സിഐഒമാര്‍, ഐടി ലീഡര്‍മാര്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ക്കുള്ള പുരസ്‌കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്യും.
Read DhanamOnline in English
Subscribe to Dhanam Magazine