ഡാറ്റ പ്രൈവസിയും വളരെ കുറഞ്ഞ മെമ്മറിയും, 'ഹി ഹി' ഡേറ്റിംഗ് ആപ്പിന് പ്രചാരമേറുന്നു

രണ്ട് വര്‍ഷത്തില്‍ ഏഴ് ലക്ഷം ഡൗണ്‍ലോഡുകള്‍.
ഡാറ്റ പ്രൈവസിയും വളരെ കുറഞ്ഞ മെമ്മറിയും, 'ഹി ഹി' ഡേറ്റിംഗ് ആപ്പിന് പ്രചാരമേറുന്നു
Published on: 

രണ്ടു വര്‍ഷം മുമ്പ് തുടങ്ങിയ ഹി ഹി ഡേറ്റിംഗ് ആപ്പിന്റെ പ്രചാരം വളരെ പെട്ടന്നാണ് വര്‍ദ്ധിക്കുന്നത്. ആരംഭിച്ചു രണ്ടു വര്‍ഷത്തിനുള്ളില്‍ 7 ലക്ഷം ഡൗണ്‍ലോഡുകള്‍. ബാംഗ്ലൂരിലെ മിയോടിഡാ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പിനിയുടെ ഈ ആപ്പ് സ്മാര്‍ട്ട് ഫോണിന്റെ 42 Mb മെമ്മറി മാത്രമേ ഉപയോഗിക്കുന്നുള്ളു. ഇതിനു കാരണം ഉപഭോക്താക്കളുടെ വിവരങ്ങളോ ആപ്പ് ഡാറ്റയോ ശേഖരിക്കുന്നില്ല.

ഓഡിയോ വീഡിയോ കാളിങ്ങ് സൗകര്യവും, വെര്‍ച്യുല്‍ ഡേറ്റിംഗ് മുന്‍കൂട്ടി ആസൂത്രണം ചെയ്യാനും ഹി ഹി സൗകര്യം ഒരുക്കിയിട്ടുണ്ട്. സൗഹ്രദങ്ങളും, അര്‍ത്ഥവത്തതായ ബന്ധങ്ങള്‍ യുവതി യുവാക്കള്‍ക്ക് സ്ഥാപിക്കാനും ഹി ഹി അനുയോജ്യ മാണെന്ന്, സി ഇ ഒ ജിതേഷ് ബിസ്ത് പറഞ്ഞു.

പി സീ മാഗ് 2021 ലെ ,മികച്ച ഡേറ്റിംഗ് ആപ്‌സ് എന്ന് കരുതുന്നത് ഇവയാണ് -

1. മാച്ച്

2. ടിന്‍ഡര്‍

3. ബംബിള്‍

4. ക്ലോവര്‍ ഡേറ്റിംഗ് ആപ്പ്

5.ഹിന്‍ജ്ജ്

6 .കിപ്പൊ

7.ഒക്കുപൈഡ്

8 .ഈഹാര്‌മോണി

9 .ഫേസ്ബുക് ഡേറ്റിംഗ്

10. പ്ലെന്റി ഓഫ് ഫിഷ്

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com