ആപ് ഒരു ആപ്പാണ് ആശാനേ! പ്ലേ സ്‌റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്താലും ചോര്‍ത്തും, കൊണ്ടുപോകും പണം; തട്ടിപ്പുകാരുടെ ആദ്യപട്ടിക പുറത്തിറക്കി സൈബില്‍

ഫോണില്‍ സൂക്ഷിച്ചിരിക്കുന്ന പാസ്‌വേര്‍ഡുകളും മറ്റ് രഹസ്യ വിവരങ്ങളും ചോര്‍ത്തി ക്രിപ്‌റ്റോ വാലറ്റില്‍ നിന്നും പണം മോഷ്ടിക്കുന്നതാണ് ഈ ആപ്പുകളുടെയെല്ലാം പൊതുരീതി
A cyber hacker and a women looking into the phone
Canva
Published on

നമ്മുടെ എല്ലാവരുടെയും ഫോണില്‍ പല ആവശ്യങ്ങള്‍ക്കുള്ള നിരവധി ആപ്പുകളുണ്ടാകും. ആപ്പിള്‍ സ്റ്റോറില്‍ രണ്ട് കോടിയിലധികവും പ്ലേസ്റ്റോറില്‍ മൂന്ന് കോടിയും ആപ്പുകളുള്ളപ്പോള്‍ എണ്ണം കൂടുന്നതില്‍ അത്ഭുതമില്ല. ഔദ്യോഗിക സൈറ്റുകളില്‍ നിന്നും മാത്രമേ ഡൗണ്‍ലോഡ് ചെയ്യാവൂ എന്ന മുന്നറിയിപ്പ് അവഗണിച്ച് ഡൗണ്‍ലോഡ് ചെയ്ത തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ വേറെയും. എന്നാല്‍ ഔദ്യോഗിക സൈറ്റുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പുകളിലും സുരക്ഷാ പ്രശ്‌നങ്ങള്‍ ഉന്നയിച്ചിരിക്കുകയാണ് സൈബര്‍ സുരക്ഷാ വിദഗ്ധര്‍.

അടിയന്തരമായി ഫോണില്‍ നിന്ന് ഈ ആപ്പുകള്‍ നീക്കിയില്ലെങ്കില്‍ കാത്തിരിക്കുന്നത് വലിയ അപകടമാണെന്നും സൈബര്‍ സുരക്ഷാ സ്ഥാപനമായ സൈബില്‍ (Cyble) പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വിശ്വസിക്കാവുന്നതെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ പ്ലേസ്റ്റോറിലേക്ക് നുഴഞ്ഞുകയറിയ ഇത്തരം ഡിജിറ്റല്‍ വാലറ്റ് ആപ്പുകള്‍ അക്കൗണ്ടിലെ പണം മുഴുവന്‍ ചോര്‍ത്തുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്. ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞാല്‍ ഫിഷിംഗ് വെബ്‌സൈറ്റുകളുടെ സഹായത്തോടെ ഫോണിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ ശേഷിയുള്ളവയാണ് ഇത്തരം ആപ്പുകള്‍. പ്രധാനമായും ക്രിപ്‌റ്റോ ഉപയോക്താക്കളെ ലക്ഷ്യം വെച്ചാണ് ഈ ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും സൈബില്‍ പറയുന്നു.

ഇത്തരത്തില്‍ സൈബില്‍ കണ്ടെത്തിയ ചില ആപ്പുകള്‍ ചുവടെ ചേര്‍ക്കുന്നു.

1. പാന്‍കേക്ക് സ്വാപ് (Pancake swap)

2. സ്യൂട്ട് വാലറ്റ് (Suiet Wallet)

3. ഹൈപ്പര്‍ലിക്വിഡ് (Hyperliquid)

4. റേഡിയം (Raydium)

5. ബുള്‍എക്‌സ് ക്രിപ്‌റ്റോ (BullX Crypto)

6. ഓപ്പണ്‍ഓഷന്‍ എക്‌സ്‌ചേഞ്ച് (OpenOcean Exchange)

7. മീറ്റിയോറ എക്‌സ്‌ചേഞ്ച് (Meteora Exchange)

8. സൂഷിസ്വാപ് (SushiSwap)

9. ഹാര്‍വെസ്റ്റ് ഫിനാന്‍സ് ബ്ലോഗ് (Harvest Finance Blog)

കാത്തിരിക്കുന്നത് മുട്ടന്‍ പണി

ആദ്യഘട്ടത്തില്‍ ഇത്രയും ആപ്പുകളെയാണ് കണ്ടെത്തിയതെങ്കിലും പട്ടിക ഇനിയും വലുതാകുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. വിവിധ ഡെവലപ്പര്‍മാരുടെ പേരിലാണ് ഇവ പ്ലേസ്റ്റോറില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നതെങ്കിലും പ്രവര്‍ത്തന രീതി സമാനമാണ്. ഫോണില്‍ സൂക്ഷിച്ചിരിക്കുന്ന പാസ്‌വേര്‍ഡുകളും മറ്റ് രഹസ്യ വിവരങ്ങളും ചോര്‍ത്തി ക്രിപ്‌റ്റോ വാലറ്റില്‍ നിന്നും പണം മോഷ്ടിക്കുന്നതാണ് ഈ ആപ്പുകളുടെയെല്ലാം പൊതുരീതി. ഇവയുടെ അപകടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ എത്രയും പെട്ടെന്ന് ഈ ആപ്പുകള്‍ ഡിലീറ്റ് ചെയ്യുകയും ഗൂഗിള്‍ പ്ലേ പ്രൊട്ടക്ട് ഫോണില്‍ എപ്പോഴും എനേബിള്‍ ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു. സുരക്ഷിതമല്ലാത്ത ഒരിടത്ത് നിന്നും ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യരുതെന്നും ഇവരുടെ മുന്നറിയിപ്പ് തുടരുന്നു. നിലവില്‍ ഇത്തരം ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കിയെന്നാണ് ഗൂഗ്ള്‍ പറയുന്നത്.

Experts warn users to uninstall these dangerous and unnecessary apps immediately to protect privacy, improve performance, and avoid malware threats in 2025

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com