ഉള്ളടക്കം ശ്രദ്ധിക്കണമെന്ന് ടെലിവിഷന്‍ ചാനലുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം വീണ്ടും

ഉള്ളടക്കം ശ്രദ്ധിക്കണമെന്ന് ടെലിവിഷന്‍ ചാനലുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം വീണ്ടും
Published on

ദേശവിരുദ്ധത പ്രോത്സാഹിപ്പിക്കുന്ന പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നതില്‍ നിന്ന് ടെലിവിഷന്‍ ചാനലുകള്‍ വിട്ടുനില്‍ക്കണമെന്ന് രണ്ടാമതും  വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദേശം. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് രാജ്യ വ്യാപകമായി പ്രതിഷേധം നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പത്തുദിവസത്തിനുള്ളില്‍ വീണ്ടും നിര്‍ദേശം പുറപ്പെടുവിച്ചത്.

1995-ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്ക് നിയന്ത്രണ നിയമപ്രകാരമുള്ള എല്ലാ നിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കാന്‍ മാധ്യമസ്ഥാപനങ്ങള്‍ ബാധ്യസ്ഥരാണെന്നു മന്ത്രാലയം അറിയിച്ചു. ഉള്ളടക്കം സംബന്ധിച്ച നിര്‍ദേശങ്ങള്‍ അനുസരിച്ചല്ല പല ടെലിവിഷന്‍ ചാനലുകളിലെയും പരിപാടി നടക്കുന്നതെന്ന് മന്ത്രാലയം വിലയിരുത്തുന്നു. രാജ്യത്തിന്റെ അഖണ്ഡതയെ ചോദ്യംചെയ്യുന്നതോ അക്രമത്തിന് പ്രേരിപ്പിക്കുന്നതോ നിയമവ്യവസ്ഥതയെ വെല്ലുവിളിക്കുന്നതോ ആയ ദേശവിരുദ്ധ വികാരം ഇളക്കിവിടുന്ന പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങള്‍ വിട്ടുനില്‍ക്കണം.

ഏതെങ്കിലും ഒരു വ്യക്തിയെയോ സംഘടനയെയോ നിശിതമായി വിമര്‍ശിക്കുന്നതോ അപകീര്‍ത്തിപ്പെടുത്തുന്നതോ അപഖ്യാതിയുണ്ടാക്കുന്നതോ ആയ പരിപാടികള്‍ പ്രക്ഷേപണം ചെയ്യാന്‍ പാടില്ലെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com