Begin typing your search above and press return to search.
സംരംഭകരാണോ, ഈ ആപ്പുകള്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും ഉപയോഗപ്പെടും!
ജോലിത്തിരക്കുകള്‍ക്കിടയില്‍ സോഷ്യല്‍ മീഡിയ പിന്നീട് നോക്കാമെന്നു പറഞ്ഞ് മാറ്റിവച്ചിരുന്ന കാലം എന്നേ അസ്തമിച്ചു. സോഷ്യല്‍മീഡിയയിലൂടെ ഏറ്റവുമധികം ബിസിനസ് ലഭിക്കുന്നവരാണ് ഇന്ന് ചെറുകിട സംരംഭകര്‍ മുതല്‍ വന്‍കിടക്കാര്‍ വരെ. ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തില്‍ ഡിജിറ്റലായിക്കൊണ്ടിരിക്കുന്ന ബിസിനസില്‍ ഒഴിച്ചുകൂടാനാകാത്തവയാണ് നിങ്ങളുടെ ഔദ്യോഗിക പേജുകള്‍ ഉള്‍ക്കൊള്ളുന്ന ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ അക്കൗണ്ടുകള്‍ എന്നിവ. എന്നാല്‍ ഇവ മാത്രമല്ല, ബിസിനസ് ചെറുതോ വലുതോ ആവട്ടെ നിങ്ങള്‍ക്ക് തീര്‍ച്ചയായും വേണ്ട ചില മൊബൈല്‍ ആപ്പുകളെ അടുത്തറിയാം. ഇവയില്‍ പലതും സ്മാര്‍ട്ട്‌ഫോണിനു പുറമെ ഡെസ്‌ക്ടോപ്പിലും ഉപയോഗപ്പെടുത്താം.
1. ഗൂഗ്ള്‍ കലണ്ടര്‍
ജോലികള്‍ ഡെലിഗേറ്റ് ചെയ്യാനും, അപ്പോയ്ന്റ്‌മെന്റ് ഷെഡ്യൂള്‍ ചെയ്യാനും ഒരു ദിവസത്തെ മികച്ച രീതിയില്‍ പ്ലാന്‍ ചെയ്യാനുമെല്ലാം ഗൂഗ്ള്‍ കലണ്ടര്‍ സഹായിക്കും. ഒന്നിലധികം ഗൂഗ്ള്‍ അക്കൗണ്ടുകളെ സംയോജിപ്പിച്ച് ഗൂഗ്ള്‍ കലണ്ടറിന് പ്രവര്‍ത്തിക്കാനാകും.
അപ്പോയ്ന്റ്‌മെന്റുകള്‍ നിശ്ചയിക്കുന്നതിനൊപ്പം റെസ്‌പോണ്‍സുകളറിയിക്കാനുള്ള സൗകര്യവും ലഭ്യമാണ്. ഉദാഹരണത്തിന് ഏതെങ്കിലും കമ്പനികളിലെ തലവന്മാരുമായി മീറ്റിംഗ് ഉണ്ടെങ്കില്‍ ഗൂഗ്ള്‍ കലണ്ടറില്‍ ഇത് ഷെഡ്യൂള്‍ ചെയ്യാം. അവരെ ആഡ് ചെയ്യാം. ഇതില്‍ May be, later എന്നൊക്കെ പ്രതികരണം അറിയിക്കാന്‍ മറുവശത്തുള്ളവര്‍ക്ക് കഴിയും.
2. പ്ലാനലി
നിങ്ങള്‍ക്ക് ഒരു ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടെങ്കില്‍ കണ്ടന്റ് പോസ്റ്റ് ചെയ്യുംമുമ്പ് ഡ്രാഫ്റ്റ് ചെയ്യാനും ഷ്ഡ്യൂള്‍ ചെയ്യാനും പബ്ലിഷ് ചെയ്യാനുമൊക്കെയുള്ള കംപ്ലീറ്റ് വിഷ്വല്‍ പ്ലാനര്‍ ആണ് പ്ലാനലി. വരും ആഴ്ചകളിലെ പോസ്റ്റുകള്‍ പോലും നേരത്തെ പ്ലാന്‍ ചെയ്യാനും സെറ്റ് ചെയ്യാനും ഇതിലൂടെ കഴിയും.
3. മോജോ
ഇസ്റ്റാഗ്രാം സ്്‌റ്റോറി ആപ്പാണിത്. ഇതില്‍ ആനിമേറ്റഡ് ടംപ്ലേറ്റ്, സ്‌ക്രീനിലെ എഴുത്ത് തുടങ്ങിയവ എളുപ്പത്തില്‍ ചെയ്യാം. നേരിട്ട് ഇന്‍സ്റ്റാഗ്രാമിലേക്ക് സ്റ്റോറികള്‍ ഷെയര്‍ ചെയ്യുകയുമാകാം. കൂടുതല്‍ ഫീച്ചേഴ്‌സ് വേണ്ടവര്‍ക്ക് മോജോ പ്രോയിലൂടെ പേയ്ഡ് ഫീച്ചേഴ്‌സ് ലഭിക്കും. അല്ലാത്തവര്‍ക്ക് സൗജന്യപതിപ്പും മികച്ച രീതിയില്‍ ഉപയോഗിക്കാം.
4. സ്ലാക്ക്
വര്‍ക്ക് ആന്‍ഡ് കമ്യൂണിക്കേഷന്‍ ആപ്പ് ആയ സ്ലാക്ക് കേരളത്തില്‍ അത്ര പ്രചാരമല്ലെങ്കിലും ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലുള്ള സംരംഭകരും പ്രൊഫഷണലുകളും സ്ഥിരമായി ഉപയോഗിച്ച് മികച്ച അഭിപ്രായങ്ങള്‍ പറയുന്നു. ഗ്രൂപ്പ് ചാറ്റ്‌സ്, ടീം കോളിംഗ്, ഫയലുകള്‍ സൂക്ഷിക്കല്‍, ഷെയര്‍ ചെയ്യല്‍ എന്നിവയെല്ലാം ഇതില്‍ സാധ്യമാകും.
5. യാഹൂ- മാര്‍ക്കറ്റ്
സ്റ്റോക്ക് മാര്‍ക്കറ്റിന്റെ ഏറ്റവും പുതിയ വിവരങ്ങള്‍, ഫ്രീ സ്റ്റോക്ക് കോട്ട്‌സ്, പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ്, ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റ് ഡേറ്റ എന്നിവ ലഭ്യമാണ് എന്നതാണ് യാഹൂ മാര്‍ക്കറ്റ് ആപ്പിന്റെ പ്രത്യേകത. ഫിനാന്‍ഷ്യല്‍& ബിസിനസ് ന്യൂസുകളും ഇതിലൂടെ അറിയാം.
Next Story
Videos