ജിബി വാട്‌സാപ്പ് എന്താണ്? അറിയാതെ പോലും ഡൗണ്‍ലോഡ് ചെയ്യരുതെന്ന് വിദഗ്ധര്‍

ജനപ്രിയ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സാപ്പിന്റെ ഫീച്ചറുകളെക്കാള്‍ ഏറെ ലഭിക്കുന്ന വാട്‌സാപ്പ് അപ്‌ഡേറ്റഡ് വേര്‍ഷന്‍ എന്നൊക്കെ പറഞ്ഞു പ്രചരിക്കുന്ന ഒരു ആപ്ലിക്കേഷനുണ്ട്. ജിബി - വാട്‌സാപ്പ്. സംഭവം വാട്‌സാപ്പിനെക്കാള്‍ ഫീച്ചറുകള്‍ നല്‍കുന്നുണ്ടെങ്കിലും സുരക്ഷ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുകയാണ് വിദഗ്ധര്‍.

വാട്ട്സാപ്പിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ജിബി വാട്ട്സ്ആപ്പ് എന്ന് തോന്നാം. വാട്ട്സ്ആപ്പില്‍ കുറച്ച് സവിശേഷതകള്‍ കൂടി ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി തേര്‍ഡ്-പാര്‍ട്ടി ഡവലപ്പര്‍മാര്‍ ഉണ്ടാക്കിയെടുത്തതാണ് ഇതെന്നതാണ് വിവരം. അതിനാല്‍, ഈ ആപ്ലിക്കേഷന് വാട്ട്സാപ്പുമായോ വാട്‌സാപ്പിന്റെ മെറ്റ യുമായോ യാതൊരു ബന്ധവുമില്ല.
മറ്റ് വാട്ട്സ്ആപ്പ് മോഡ് ആപ്ലിക്കേഷനുകള്‍ പോലെ ജിബി വാട്ടസാപ്പും അനധികൃതമാണ്. ഇത് യഥാര്‍ത്ഥ ആപ്ലിക്കേഷന്റെ അക്കൗണ്ട് നിരോധനത്തിലേക്ക് നയിച്ചേക്കാം. അതായത്, വാട്‌സാപ്പ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ ഫോണില്‍ നിന്നും ഈ ആപ്ലിക്കേഷന്‍ ഉപയോഗപ്പെടുത്തിയാല്‍ യഥാര്‍ത്ഥ വാട്‌സാപ്പ് ബ്ലോക്ക് ചെയ്യനാണ് സാധ്യത. ജിബി വാട്ട്സാപ്പിന്റെയും അത്തരത്തിലുള്ള മറ്റ് ആപ്ലിക്കേഷനുകളുടെയും ഉപയോഗത്തിനെതിരെ വാട്ട്‌സാപ്പ് തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ജിബി വാട്‌സാപ്പിന്റെ സുരക്ഷാ പ്രശ്‌നങ്ങള്‍ :
  • എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് അഥവാ അയയ്ക്കുന്ന മെസേജുകളും ചിത്രങ്ങളും ഓഡി-വീഡിയോ കോളുകളും ശബ്ദ സന്ദേശങ്ങളുമെല്ലാം വാട്‌സാപ്പിന് പോലും ആക്‌സസ് ഇല്ല എന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ജിബി വാട്‌സാപ്പില്‍ നിന്നും ആര്‍ക്കും ഇവ ഹാക്ക് ചെയ്യാം.
  • തേര്‍ഡ് പാര്‍ട്ടി ആപ്പ് ആയത് കൊണ്ട് തന്നെ അനാവശ്യ പരസ്യങ്ങളും നിങ്ങളെ ശല്യം ചെയ്‌തേക്കാം.
  • ജിബി വാട്‌സാപ്പ് ഉപയോഗിക്കുന്ന മൊബൈലിലെ ബാങ്കിംഗ് സേവനങ്ങള്‍ സുരക്ഷിതമല്ല.
  • തേര്‍ഡ് പാര്‍ട്ടി ആപ്പായതിനാല്‍ ഫോണില്‍ വൈറസ് പിടിപെടാനും സാധ്യത ഏറെയാണ്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it