
ട്വിറ്ററില്‍ എന്‍ക്രിപ്റ്റഡ് വോയിസ്, വീഡിയോ കോള്‍ സൗകര്യം ഉടനെത്തുമെന്ന് വ്യക്തമാക്കി സി.ഇ.ഒ ഇലോണ്‍ മസ്‌ക്. ഉപയോക്താക്കള്‍ക്ക് ഫോണ്‍ നമ്പര്‍ പങ്കിടാതെ തന്നെ ട്വിറ്ററിലൂടെ ആരുമായും ആശയവിനിമയം നടത്താന്‍ സാധിക്കും.
വോയ്‌സ് കോള്‍, വീഡിയോ ചാറ്റ്
കഴിഞ്ഞ വര്‍ഷം, 'ട്വിറ്റര്‍ 2.0 ദി എവ്‌രിത്തിംഗ് ആപ്പ്' മസ്‌ക് അവതരിപ്പിച്ചിരുന്നു. ഇതില്‍ എന്‍ക്രിപ്റ്റഡ് ഡയറക്ട് മെസേജുകള്‍ (ഡി.എം), ലോംഗ്ഫോം ട്വീറ്റുകള്‍, പേയ്‌മെന്റുകള്‍ എന്നീ സവിശേഷതകള്‍ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഈ പ്ലാറ്റ്‌ഫോമിലുള്ള ആര്‍ക്കും വോയ്‌സ്, വീഡിയോ കോളുകൾ ചെയ്യാവുന്ന സൗകര്യം ഉടന്‍ വരുന്നു എന്നും ഫോണ്‍ നമ്പര്‍ മറ്റൊരാള്‍ക്ക് നല്‍കാതെ തന്നെ ലോകത്തെവിടെയുമുള്ള ആളുകളുമായി സംസാരിക്കാനാകുമെന്നും മസ്‌ക് ട്വീറ്റില്‍ പറഞ്ഞു.
ഉപയോക്താക്കള്‍ ട്വിറ്ററില്‍ തുടരും
ട്വിറ്ററിലെ കോള്‍ ഫീച്ചര്‍ മെറ്റയുടെ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവയ്‌ക്കൊപ്പം ട്വിറ്ററിനെ കൊണ്ടുവരുമെന്നാണ് പ്രതീക്ഷ. ട്വിറ്ററില്‍ കോളിംഗ് ഫീച്ചര്‍ അവതരിപ്പിക്കുന്നത് വ്യക്തിഗത ഇടപെടലുകള്‍ക്കായി ആപ്പില്‍ തന്നെ തുടരാന്‍ ഉപയോക്താക്കളെ അനുവദിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine