മസ്‌കിന്റെ ഉപഗ്രഹ ഇന്റര്‍നെറ്റിന് കേന്ദ്രത്തിന്റെ പച്ചക്കൊടി; വലിയ വിപണി ലക്ഷ്യമിട്ട് ലോകസമ്പന്നന്‍, നമുക്കെന്തു കാര്യം?

കേന്ദ്രസര്‍ക്കാരിന്റെ അന്തിമ അനുമതി ലഭിച്ചാലേ സ്റ്റാര്‍ലിങ്കിന് പ്രവര്‍ത്തിക്കാന്‍ കഴിയൂ
prime minister Narendra Modi and Space X Founder Elon Musk
FACEBOOK/ Narendra Modi
Published on

ഇലോണ്‍ മസ്‌കിന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് കമ്പനിയായ സ്റ്റാര്‍ലിങ്കിന്റെ സേവനങ്ങള്‍ ഇന്ത്യയില്‍ ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ താത്പര്യ പത്രം (Letter Of Intent) നല്‍കി. ടെലിക്കമ്യൂണിക്കേഷന്‍ വകുപ്പിന്റെ അനുമതി ലഭിച്ചതോടെ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് അധികം വൈകാതെ ഇന്ത്യയിലെത്തുമെന്ന് ഉറപ്പായി. ഇന്ത്യ മുന്നോട്ട് വച്ച 29 സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാമെന്ന ഉറപ്പിലാണ് അനുമതിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

എന്താണ് സ്റ്റാര്‍ലിങ്ക്?

ഇലോണ്‍ മസ്‌കിന്റെ ഉപഗ്രഹ കമ്പനിയായ സ്‌പേസ് എക്‌സ് വിക്ഷേപിച്ച ഒരുകൂട്ടം ചെറു ഉപഗ്രഹങ്ങളാണ് സ്റ്റാര്‍ലിങ്ക്. ഇവയുടെ സഹായത്തോടെ അതിവേഗ ബ്രോഡ്ബാന്‍ഡ് സേവനമാണ് മസ്‌കിന്റെ ഓഫര്‍. നിലവില്‍ 7,000 ഉപഗ്രഹങ്ങള്‍ സ്റ്റാര്‍ലിങ്കിന്റെ ഭാഗമാണ്. 42,000 ഉപഗ്രഹങ്ങള്‍ അടങ്ങിയ 'മെഗാ കോണ്‍സ്റ്റലേഷന്‍' (നക്ഷത്രക്കൂട്ടം) സ്ഥാപിക്കാനാണ് മസ്‌കിന്റെ പ്ലാന്‍. കേബിളുകളിലൂടെ ലഭിക്കുന്നതിനേക്കാള്‍ പതിന്മടങ്ങ് വേഗതയില്‍ വിദൂര സ്ഥലങ്ങളില്‍ പോലും ഇന്റര്‍നെറ്റ് ലഭ്യമാക്കുമെന്നതാണ് പ്രത്യേകത.

നാട്ടുകാര്‍ക്ക് എന്ത് ഗുണം

50 മുതല്‍ 150 എം.ബി.പി.എസ് വേഗതയില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുമെന്നാണ് കമ്പനി പറയുന്നത്. ചിലപ്പോള്‍ 200 എം.ബി.പി.എസ് വേഗതയിലുമെത്താം. അതിവേഗ ഗെയിമിംഗ്, വീഡിയോ കോള്‍ എന്നിവ സാധ്യമാകുമെന്നതാണ് മറ്റൊരു പ്രത്യേകത. എത്ര രൂപക്കാണ് സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ ഇന്ത്യക്കാര്‍ക്ക് ലഭിക്കുകയെന്ന കാര്യത്തില്‍ വ്യക്തതയില്ല.

ഇന്ത്യയെന്ന വലിയ വിപണി

നിലവില്‍ 40ലക്ഷം വരിക്കാരാണ് സ്റ്റാര്‍ലിങ്കിന് ആഗോളതലത്തിലുള്ളത്. ഇന്ത്യയില്‍ എയര്‍ടെല്‍, ജിയോ തുടങ്ങിയ പ്രമുഖരുമായി ചേര്‍ന്നാണ് സ്റ്റാര്‍ലിങ്കിന്റെ പ്രവര്‍ത്തനം. അധികം താമസിയാതെ ഉപഗ്രഹ ഇന്റര്‍നെറ്റ് മേഖലയില്‍ ഇന്ത്യയില്‍ വലിയ മാറ്റമുണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 2022ല്‍ 8.4 ബില്യന്‍ ഡോളര്‍ (ഏകദേശം 71,580 കോടി രൂപ) ഉണ്ടായിരുന്ന ഉപഗ്രഹ ഇന്റര്‍നെറ്റ് വിപണി 2033ലെത്തുമ്പോള്‍ 44 ബില്യന്‍ ഡോളറായി (ഏകദേശം 3.75 ലക്ഷം കോടി രൂപ) വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഇനിയെന്ത്?

ടെലികമ്യൂണിക്കേഷന്‍ വകുപ്പിന്റെ താത്പര്യ പത്രം ലഭിച്ചെങ്കിലും അന്തിമ അനുമതി ലഭിച്ചാലേ സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയൂ. ഇതിന് മുമ്പ് ഓരോ വര്‍ഷവും നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിക്കേണ്ടി വരും. ഇതിന് പുറമെ ഇന്ത്യന്‍ നാഷണല്‍ സ്‌പേസ് പ്രൊമോഷന്‍ ഓതറൈസേഷന്‍ സെന്ററിന്റെ (IN-SPACe) അനുമതിയും കേന്ദ്രസര്‍ക്കാരില്‍ നിന്നും സാറ്റ്‌കോം സ്‌പെക്ട്രവും നേടേണ്ടതുണ്ട്.

Elon Musk's Starlink has received India’s green light to offer satellite-based internet—here’s what it means for users and businesses.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com