ലൈവ് ട്വീറ്റിംഗ് ഫീച്ചറുമായി ട്വിറ്റര്‍ രംഗത്ത്; വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്നതും തുടരുന്നു
ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്‌ക് 'ലൈവ് ട്വീറ്റിംഗ്' എന്ന പുതിയ ഫീച്ചര്‍ കൂട്ടിചേര്‍ത്തു. നിലവില്‍ ഇത് ട്വിറ്റര്‍ പ്ലാറ്റ്ഫോമില്‍ സജീവമാണ്. 'ത്രെഡ്: ദി ട്വിറ്റര്‍ ഫയല്‍സ്' എന്ന ട്വീറ്റിലൂടെ അമേരിക്കന്‍ എഴുത്തുകാരന്‍ മാറ്റ് തായ്ബി ഈ പുതിയ ഫീച്ചര്‍ ആദ്യമായി ഉപയോഗിച്ചു. മസ്‌ക് ഈ ട്വീറ്റിന് പ്രതികരിച്ചിട്ടുണ്ട്.
അതേസമയം ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തില്‍ ട്വിറ്റര്‍ ഇപ്പോള്‍ വ്യാജ (സ്പാം/സ്‌കാം) അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്ന പ്രക്രിയയിലാണ്. കൂടാതെ ട്വിറ്ററിന്റെ അക്ഷരപരിധി 280ല്‍ നിന്ന് 1000 ആക്കാനും മസ്‌ക് ആലോചിക്കുന്നുണ്ട്. മുന്നോട്ടുള്ള മാറ്റങ്ങളില്‍ ഇതു ഉള്‍പ്പെടുന്നുവെന്നാണ് മസ്‌കിന്റെ ട്വീറ്റുകള്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ ദിവസം ട്വിറ്ററും, ആപ്പിളും കൊമ്പുകോര്‍ത്തതും വാര്‍ത്തയായിരുന്നു. ഈ ആഴ്ച ആദ്യം ആപ്പ് സ്റ്റോറില്‍ നിന്ന് ട്വിറ്ററിനെ തടയുമെന്ന് ആപ്പിള്‍ ഭീഷണിപ്പെടുത്തിയെന്നും ട്വിറ്ററില്‍ ആപ്പിള്‍ പരസ്യം ചെയ്യുന്നത് നിര്‍ത്തിയതായും മസ്‌ക് അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് മസ്‌ക് ആപ്പിള്‍ സിഇഒ ടിം കുക്കിനെ കാണുകയും തെറ്റിദ്ധാരണ നീക്കിയതായി വ്യക്തമാക്കുകയും ചെയ്തു.