ഫേസ്‌ബുക്ക് ഉപയോക്താക്കൾക്ക് ഇനി സ്വന്തം കറൻസി?

സ്വന്തമായൊരു ക്രിപ്റ്റോ കറൻസി-അധിഷ്ഠിത പേയ്മെന്റ് സംവിധാനം വികസിപ്പിച്ചു കൊണ്ടിരിക്കുന്ന തിരക്കിലാണ് ഫേസ്‌ബുക്കെന്ന് റിപ്പോർട്ട്. നിരവധി ധനകാര്യ കമ്പനികളുമായും ഓൺലൈൻ വ്യാപാരികളുമായും ചേർന്നാണ് ഈ വൻ പദ്ധതി ആവിഷ്കരിക്കുന്നത്.

പദ്ധതി വിജയകരമായാൽ ക്രിപ്റ്റോ കറൻസി ഉപയോഗിച്ചുള്ള ലോകത്തെ ഏറ്റവും വലിയ പേയ്മെന്റ് പ്ലാറ്റ് ഫോമായി ഇതു മാറും. വാൾ സ്ട്രീറ്റ് ജേർണലാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ബ്ലോക്ക് ചെയിൻ ടെക്നോളജിയുടെ സഹായത്തോടെയായിരിക്കും ഫെയ്സ്ബുക്കിന്റെ ഡിജിറ്റൽ കറൻസി പദ്ധതി നടപ്പിലാക്കുക.

ഇന്ത്യയിൽ ഇപ്പോൾ ഡിജിറ്റൽ കറൻസി ഇടപാടുകളെ ആർബിഐ പ്രോത്സാഹിപ്പിക്കുന്നില്ല. ഈയിടെ ആഗോള വിപണിയിൽ ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള ഡിജിറ്റൽ കറൻസികൾ വലിയ ഇടിവ് നേരിട്ടിരുന്നു.

എന്നാൽ ഫേസ്‌ബുക്കിന്റെ ഈ മേഖലയിലേക്കുള്ള കടന്നുവരവ്, ക്രിപ്റ്റോ കറൻസി രംഗത്തെ മാറ്റിമറിക്കുമെന്നാണ് പ്രവചനം.

Related Articles
Next Story
Videos
Share it