ജിയോ ഓഹരികള്‍ വാങ്ങിക്കൂട്ടി ഫെയ്‌സ്ബുക്ക്; ഒറ്റയടിക്ക് സ്വന്തമാക്കിയത് 9.99 ശതമാനം ഷെയറുകള്‍

ജിയോ ഓഹരികള്‍ വാങ്ങിക്കൂട്ടി ഫെയ്‌സ്ബുക്ക്; ഒറ്റയടിക്ക് സ്വന്തമാക്കിയത് 9.99 ശതമാനം ഷെയറുകള്‍
Published on

ഇന്ത്യയിലെ അതിസമ്പന്നന്‍ മുകേഷ് അംബാനിയുടെ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോയില്‍ 43,574 കോടി രൂപ (5.7 ബില്യണ്‍ യുഎസ് ഡോളര്‍) നിക്ഷേപിച്ച് ഫെയ്‌സ്ബുക്ക്. ഇതോടെ ലോകത്തിലെ സോഷ്യല്‍ മീഡിയ വമ്പന്‍ സബ്സ്‌ക്രൈബര്‍മാരുടെ എണ്ണത്തില്‍ ലോകത്തിലെ തന്നെ മറ്റൊരു വമ്പനായ കമ്പനിയുമായി പങ്കാളിത്തം ഊട്ടിയുറപ്പിച്ചിരിക്കുകയാണ്. ജിയോയുടെ 9.99 ശതമാനം ഓഹരികളാണ് ഫെയ്‌സ്ബുക്ക് വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യന്‍ മാര്‍ക്കറ്റ് പിടിച്ചടക്കിയ ടെലിക്കോം സേവന ദാതാക്കളാണ് ജിയോ. ജിയോയുടെ മൊത്തം മൂല്യം 4.62 ലക്ഷം കോടി എന്ന് കണക്കാക്കിയിട്ടാണ് ഇപ്പോഴത്തെ ഇടപാട് നടന്നിട്ടുള്ളത്. ചെറിയ ഓഹരിയ്ക്കായി ഒരു ടെക്നോളജി കമ്പനി നടത്തുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ നിക്ഷേപം ആണിത് എന്നാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഈ ഇടപാടിനെ കുറിച്ച് പ്രതികരിച്ചത്. ടെക്നോളജി മേഖലയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ വിദേശനിക്ഷേപം ആണ് ഇത് എന്നും റിലയന്‍സ് പ്രതികരിച്ചു.

ഈ നിക്ഷേപം തങ്ങള്‍ക്ക് ഇന്ത്യയോടുള്ള പ്രതിബദ്ധതയാണ് ഊട്ടിയുറപ്പിക്കുന്നതെന്ന് ഫേസ്ബുക്ക് പറഞ്ഞു. ജിയോയുടെ വളര്‍ച്ചയും അവരുടെ പ്രതികരണത്തില്‍ ചൂണ്ടിക്കാട്ടുന്നു. ജിയോയ്ക്കൊപ്പം ഇന്ത്യയില്‍ കൂടുതങ്ങള്‍ ജനങ്ങളിലേക്ക് എത്തണം എന്നതാണ് ലക്ഷ്യം എന്നും ഫെയ്‌സ്ബുക്ക് പ്രസ്താവനയില്‍ അറിയിച്ചു. എല്ലാ തരത്തിലുള്ള ബിസിനസ്സുകള്‍ക്കും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം എന്നും ഫെയ്‌സ്ബുക്ക് പറയുന്നു. ഇന്ത്യയുടെ കാര്യത്തിലാണെങ്കില്‍, ആറ് കോടിയോളം വരുന്ന ചെറുകിട ബിസിനസ് മേഖലയാണ് തങ്ങള്‍ ലക്ഷ്യം വയ്ക്കുന്നത് എന്നും ഫെയ്‌സ്ബുക്ക് വ്യക്തമാക്കുന്നു.

ജിയോയുടെ ഓഹരി വാങ്ങിയതിയില്‍ മാത്രം ഒതുങ്ങുന്നില്ല ഈ ഇടപാട് എന്നതാണ് സത്യം. ജിയോ പ്ലാറ്റ്ഫോംസ്, റിലയന്‍സ് റീട്ടേയില്‍ എന്നിവയും ഫെയ്‌സ്ബുക്കിന്റെ വാട്സാപ്പും മറ്റൊരു വാണിജ്യ പങ്കാളിത്ത കരാറില്‍ എത്തിയിട്ടുണ്ട്. വാട്സാപ്പുമായി ബന്ധിപ്പിച്ചുള്ള റിലയന്‍സ് ജിയോമാര്‍ട്ട് പ്ലാറ്റ്ഫോമാണിത്. ഇതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പിന്നീടെത്തും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com