അമൂല്യ വസ്തുവായ 'ഗ്രാഫീന്‍' ഇനി ഭക്ഷണാവശിഷ്ടത്തിലും പ്ലാസ്റ്റിക്കിലും നിന്ന് നിര്‍മ്മിക്കും

അമൂല്യ വസ്തുവായ 'ഗ്രാഫീന്‍' ഇനി ഭക്ഷണാവശിഷ്ടത്തിലും പ്ലാസ്റ്റിക്കിലും നിന്ന് നിര്‍മ്മിക്കും
Published on

ഭക്ഷണത്തിന്റെ ഉച്ഛിഷ്ടവും പച്ചക്കറി വേസ്റ്റും

പ്ലാസ്റ്റിക്കുമെല്ലാം 'ഗ്രാഫീന്‍' എന്ന അമൂല്യ വസ്തുവാക്കി വിവിധ

രംഗങ്ങളില്‍ ഉപയോഗിക്കാന്‍ വഴി തെളിക്കുന്ന ചരിത്ര പ്രധാനമായ നാനോ

സാങ്കേതിക വിദ്യാ ഗവേഷണം വിജയത്തിലെത്തിയതായി റിപ്പോര്‍ട്ട്. ഏത് കാര്‍ബണ്‍

ഉറവിടത്തില്‍ നിന്നും വൈദ്യുതിയുടെ സഹായത്തോടെ പത്തു മില്ലി സെക്കന്‍ഡ്

നേരം കൊണ്ട് ഗ്രാഫീന്‍ നിര്‍മ്മിക്കാവുന്ന സവിശേഷ പ്രക്രിയയാണ്

കണ്ടെത്തിയിരിക്കുന്നത്.

കാര്‍ബണ്‍

ആറ്റങ്ങളുടെ ഒറ്റപാളിയില്‍ നിന്ന് നിര്‍മിച്ചെടുക്കുന്ന ദ്വിമാന

പദാര്‍ഥമെന്ന് ഗ്രാഫീന്‍ നിര്‍വചിക്കപ്പെടുന്നു. കട്ടിയുള്ളതും അതേസമയം

വളയ്ക്കാവുന്നതുമായ ഒരു നാനോ മെറ്റീരിയല്‍ ആണിത്. വജ്രത്തേക്കാള്‍

കാഠിന്യമുണ്ട്.വളരെ നല്ലൊരു വൈദ്യുതി-താപ ചാലകം കൂടിയായ ഗ്രാഫീന്‍ അടുത്ത

പതിറ്റാണ്ടിനിടയില്‍ സിലിക്കണ്‍ തുടങ്ങിയ പദാര്‍ഥങ്ങള്‍ക്കു പകരം

ഇലക്ട്രോണിക്‌സില്‍ ഉപയോഗിക്കപ്പെടാനുള്ള  സാധ്യതയും തെളിഞ്ഞുവരുന്നുണ്ട്.

ഒരു ടണ്‍ കല്‍ക്കരിയെയോ ഒരു കുന്ന് ഭക്ഷണ മാലിന്യങ്ങളെയോ അത്രത്തോളം വരുന്ന പ്ലാസ്റ്റിക്കിനെയോ ഒക്കെ തുച്ഛമായ ചെലവില്‍ ചുരുങ്ങിയ സമയത്തിനകം ഗ്രാഫീന്‍ ആക്കി മാറ്റാനാകുന്ന സാങ്കേതിക വിദ്യ ടെക്സാസിലെ ഹൂസ്റ്റണിലുള്ള റൈസ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് വികസിപ്പിച്ചത്.

'ലോകം 30 - 40 ശതമാനം ഭക്ഷണങ്ങള്‍ വലിച്ചെറിഞ്ഞ് ഉച്ഛിഷ്ടമാക്കുകയാണിപ്പോള്‍. പ്ലാസ്റ്റിക് മാലിന്യമാകട്ടെ ലോകമെമ്പാടും ആശങ്ക ജനിപ്പിക്കുന്നു. ഇവയും പഴയ റബ്ബര്‍ ടയറുകളും ഉള്‍പ്പെടെ എല്ലാ ഖര കാര്‍ബണ്‍ അധിഷ്ഠിത വസ്തുക്കളെയും ഗ്രാഫീനാക്കി മാറ്റാമെന്ന് ഞങ്ങള്‍ ഇതിനകം തെളിയിച്ചിട്ടുണ്ട്.'-പുതിയ പ്രക്രിയയുടെ വികസനത്തിന് നേതൃത്വം നല്‍കിയ ജെയിംസ് ടൂര്‍ പറഞ്ഞു.

'ഫളാഷ് ഗ്രാഫൈന്‍' വിദ്യയില്‍ സാങ്കേതികത ദ്രുതവും ചെലവു കുറഞ്ഞതുമാണ്. പ്രക്രിയയില്‍ ഒരു ലായകങ്ങളും രാസവസ്തുക്കളും ഉപയോഗിക്കപ്പെടുന്നില്ല എന്നതാണ് മറ്റൊരു പ്രധാന നേട്ടം. കാര്‍ബണ്‍ അടങ്ങിയ വസ്തുക്കള്‍ രണ്ട് ഇലക്ട്രോഡുകള്‍ക്കിടയില്‍ ഏകദേശം 2,800 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടാക്കി 10 മില്ലിസെക്കന്‍ഡില്‍ ഫ്‌ളാഷ് ഗ്രാഫൈന്‍ നിര്‍മ്മിക്കുന്നു.

കാര്‍ബണിന്റെ ഏത് സ്രോതസ്സും ഉപയോഗിക്കാമെങ്കിലും ഭക്ഷണ മാലിന്യങ്ങള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍, പെട്രോളിയം കോക്ക്, കല്‍ക്കരി, മരക്കട്ടകള്‍ എന്നിവയാണ് ഏറ്റവും അനുയോജ്യം. 'ഗ്രാഫീനിന്റെ ഇന്നത്തെ വാണിജ്യ വില ടണ്ണിന് രണ്ടു ലക്ഷം ഡോളര്‍ വരെയാണ്. വില നാമമാത്രമായി കുറയുന്നതോടെ ഈ പ്രക്രിയയുടെ സാധ്യതകള്‍ മികച്ചതായി മാറും' ടൂര്‍ പറഞ്ഞു.

വേസ്റ്റ്

ആയി ശല്യം സൃഷ്ടിക്കുന്ന മിക്കവയെയും അസംസ്‌കൃതവസ്തുക്കളുടെ രൂപത്തില്‍

ഗ്രാഫീന്‍ ഉണ്ടാക്കാന്‍ പ്രയോജനപ്പെടുന്ന പക്ഷം  പരിസ്ഥിതി സൗഹൃദമായ ഒരു

വ്യവസായിക വിപ്ലവം അകലെയല്ലെന്ന നിരീക്ഷണം പങ്കുവയ്ക്കപ്പെടുന്നുണ്ട്.

കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും, ആഗോള താപനത്തെ കുറയ്ക്കാനും ഈ

സാങ്കേതികവിദ്യ സഹായിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

കോണ്‍ക്രീറ്റ് കൂട്ടുമ്പോള്‍ സിമന്റില്‍ 0.1 ശതമാനം വരെ ഫ്‌ളാഷ് ഗ്രാഫീന്‍ ചേര്‍ക്കുന്നപക്ഷം ഉറപ്പ് കൂടുമെന്നതിനു പുറമേ പാരിസ്ഥിതിക ആഘാതം മൂന്നിലൊന്ന് കുറയുമെന്ന് ഗവേഷകര്‍ കണ്ടെത്തിയിരുന്നു. മനുഷ്യ നിര്‍മിത കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ 8 ശതമാനം പുറന്തള്ളുന്നത് സിമന്റ് ആയിരിക്കവേ പുതിയ കണ്ടുപിടുത്തം പരിസ്ഥിതി പ്രേമികള്‍ക്ക് സ്വാഗതാര്‍ഹമാകും.

ഗ്രാഫീന്‍ ഉപയോഗിച്ചു നിര്‍മിക്കുന്ന ബാറ്ററികള്‍ ലിതിയം-ഐയണ്‍ ബാറ്ററികളെക്കാള്‍ മികച്ചവയായിരിക്കുമെന്ന നിഗമനം ശരിവച്ചതിനെത്തുടര്‍ന്ന് മൊബൈല്‍ ഫോണുകളിലും വാഹനങ്ങളിലും ഉപയോഗിക്കുന്നതിനുതകുന്ന ഗ്രാഫീന്‍ ബാറ്ററികളുടെ നിര്‍മ്മാണം ആരംഭിച്ചതായി നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com