നാനോ ബനാനയ്ക്ക് പിന്നാലെ ട്രെന്‍ഡാകാന്‍ 'ഹഗ് മൈ യംഗര്‍ സെല്‍ഫ്', എ.ഐ ഇമേജ് എഡിറ്റിംഗ്‌ എഫക്ടില്‍ ജെമിനി, ആപ് സ്റ്റോറില്‍ ഒന്നാമത്

ഓഗസ്റ്റ് 26ന് നാനോ ബനാന പുറത്തിറക്കിയ ശേഷം ജെമിനി നേടിയത് 2.3 കോടി ഉപയോക്താക്കളെ
Hug My Younger Self images
created by google gemini
Published on

ഇമേജ് എഡിറ്റിംഗ് ഫീച്ചറായ 'നാനോ ബനാന' (Nano Banana) ട്രെന്‍ഡ് അടങ്ങും മുമ്പേ പുതിയ ഐറ്റവുമായി എത്തിയിരിക്കുകയാണ് ഗൂഗിളിന്റെ ജെമിനി. സ്വന്തം ചെറുപ്പകാലത്തെ കൂടെ കൂട്ടാന്‍ സഹായിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫോട്ടോ എഡിറ്റാണ് ഹഗ് മൈ യംഗര്‍ സെല്‍ഫ് (Hug My Younger Self).

കുട്ടിക്കാലത്തെ നിങ്ങളുടെ ഫോട്ടോ ഇപ്പോഴത്തെ ഫോട്ടോയുമായി ചേര്‍ക്കുകയാണ് ഹഗ് മൈ യംഗര്‍ സെല്‍ഫ്.

ഞൊടിയിടയില്‍ ചിത്രങ്ങള്‍

വളരെ എളുപ്പത്തില്‍ ഇത് മൊബൈല്‍ ഫോണില്‍ തന്നെ ക്രീയേറ്റ് ചെയ്യാം. ഇതിനായി പ്ലേ സ്റ്റോര്‍, ആപ്‌സ്റ്റോര്‍ എന്നിവയില്‍ നിന്ന് ഗൂഗ്ള്‍ ജെമിനി ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം.

ഇതിനു ശേഷം ഗൂഗ്ള്‍ അക്കൗണ്ട് ഉപയോഗിച്ച് ജെമിനിയില്‍ ലോഗ് ഇന്‍ ചെയ്യണം. ഇനി നിങ്ങളുടെ കുട്ടിക്കാലത്തെയും ഇപ്പോഴത്തെയും രണ്ട് ചിത്രങ്ങള്‍ തിരഞ്ഞെടുക്കുക.

കുട്ടിക്കാലത്തെ ഫോട്ടോയെ ആലിംഗനം ചെയ്യുന്നതായോ അല്ലെങ്കില്‍ എടുത്തിരിക്കുന്നതായോ ഉമ്മവയ്ക്കാതായോ ഒക്കെ പുതിയ ഫോട്ടോ സ്യഷ്ടിക്കാനായി പ്രോംപ്റ്റ് നല്‍കിയാല്‍ മതി. ഒറിജിനലിനു സമാനമായ ചിത്രങ്ങള്‍ ലഭിക്കും. eg: Click a cute polaroid picture of my older self hugging my younger self.

പ്രഗത്ഭരും സെലിബ്രിറ്റികളും ഉള്‍പ്പെടെയുള്ളവരുടെ ചിത്രങ്ങള്‍ ഇത്തരത്തില്‍ ഇപ്പോള്‍ ട്രെന്‍ഡ് ആകുന്നുണ്ട്.

ചാറ്റ്ജിപിടിയെ കടത്തി വെട്ടി ജെമിനി

പുതിയ എ.ഐ ഇമേജ് എഡിറ്റിംഗ് ഫീച്ചറുകളുടെ പിന്‍ബലത്തില്‍ ശക്തമായ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് ജെമിനി. ആപ് സ്റ്റോറിലും ഗൂഗ്ള്‍ പ്ലേസ്റ്റോറിലും ഏറ്റവും ജനപ്രിയമായ സൗജന്യ ആപ്പ് ആയി ജെമിനി മാറിയിട്ടുണ്ട്. ചാറ്റ് ജി.പി.റ്റിയെ രണ്ടാം സ്ഥാനത്താക്കിയാണ് ജെമിനിയുടെ മുന്നേറ്റം.

ഓഗസ്റ്റ് 26ന് നാനോ ബനാന പുറത്തിറക്കിയ ശേഷം ജെമിനി 2.3 കോടി ഉപയോക്താക്കളെയാണ് നേടിയത്. 50 കോടി ഇമേജുകള്‍ ഇതുവഴി എഡിറ്റ് ചെയ്യപ്പെട്ടു. ജനറേറ്റീവ് എ.ഐയില്‍ മുഖ്യ വിപണി വിഹിതം ചാറ്റ് ജി.പി.റ്റിയ്ക്കാണെങ്കിലും നാനോ ബനാനയുടെ വരവ് ചെറിയ മങ്ങലേല്‍പ്പിച്ചു. സ്വന്തം ചിത്രം നല്‍കി അത് പല വിധിത്തില്‍ എളുപ്പത്തില്‍ എഡിറ്റ് ചെയ്ത് എടുക്കാവുന്ന ഫീച്ചറാണ് നാനോ ബനാന. വിന്റേജ് സാരി ട്രെന്‍ഡും ജെമിനി അവതരിപ്പിച്ചിരുന്നു. 90 കളില്‍ പ്രചാരത്തിലുണ്ടായിരുന്ന സാരി സ്റ്റൈലിലാണ് ഇതില്‍ പെണ്‍കുട്ടികള്‍ തിളങ്ങുന്നത്.

ഇതൊക്കെയാണെങ്കിലും ട്രെന്‍ഡിന് പിന്നാലെ പോകുന്നവര്‍ സുരക്ഷാ പ്രശ്‌നങ്ങളെ കുറിച്ച് കൂടി ഓര്‍ക്കണമെന്ന് മുന്നറിയിപ്പ് നല്‍കുന്നുണ്ട് വിദഗ്ധര്‍.

Gemini’s “Hug My Younger Self” AI image feature trends globally, pushing the app to No.1 in app stores after Nano Banana.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com