അയച്ച ഇ-മെയിലുകള്‍ തിരിച്ചെടുക്കാം, ജിമെയിലിൽ എങ്ങനെ 'Undo Send' സമയ പരിധി സെറ്റ് ചെയ്യാം

അയച്ച ഇ-മെയിലുകള്‍ undo( പിന്‍വലിക്കാന്‍) ചെയ്യാനുള്ള ഓപ്ഷന്‍ ജി-മെയില്‍ അവതരിപ്പിച്ചത് 2015ല്‍ ആണ്. വെറും 5 സെക്കന്റുകള്‍ മാത്രമായിരുന്നു അയച്ച മെയിലുകള്‍ undo ചെയ്യാന്‍ നല്‍കിയ സമയം. എന്നാല്‍ 5 സെക്കന്റ് വളരെക്കുറാണെന്ന് നിങ്ങള്‍ക്ക് ഒരിക്കലെങ്കിലും തോന്നിക്കാണും. പലപ്പോഴും മെയില്‍ sent ചെയ്ത് കഴിഞ്ഞ് ഫയലുകള്‍ അറ്റാച്ച് ചെയ്തിട്ടില്ല എന്ന് തിരിച്ചറിയുമ്പോഴേക്കും ഈ 5 സെക്കന്റ് കഴിഞ്ഞിരിക്കും.

എന്നാല്‍ ഈ പ്രശ്‌നത്തിന് ഒരു പരിഹാരമുണ്ട്.. ജിമെയിലില്‍ 5,10,20, 30 സെക്കന്റ് വരെ അയച്ച മെയിലുകള്‍ undo ചെയ്യാന്‍ സാധിക്കും. ഇഷ്ടമുള്ള സമയപരിധി നമുക്ക് തെരഞ്ഞെടുക്കാം. ജിമെയിലിൻ്റെ വെബ് വേര്‍ഷനിലും ഐഒഎസിലുമാണ് നിലവില്‍ സേവനം ലഭ്യമാകുന്നത്.
എങ്ങനെ ഇ-മെയില്‍ undo സമയം തെരഞ്ഞെടുക്കാം...
  • ജിമെയിലിലെ setting തിരഞ്ഞെടുക്കുക.
  • ശേഷം undo send ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ഇവിടെ നിങ്ങള്‍ക്ക് സമയ പരിധി തെരഞ്ഞെടുക്കാം 5 മുതല്‍ 30 സെക്കന്‍ഡുവരെയാണ് സമയ പരിധി നിശ്ചയിക്കാവുന്നത്.
  • തുടര്‍ന്ന് ഏറ്റവും താഴെയുള്ള save changes എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്താല്‍ പുതിയ സമയ പരിധി ആക്ടിവേറ്റ് ആകും.


Related Articles
Next Story
Videos
Share it