കുട്ടികളിൽ കൂടുതൽ ഇന്റർനെറ്റ്‌ സുരക്ഷക്കായി ഗൂഗിളും അമർചിത്ര കഥ യും ഒരുമിക്കുന്നു!

ഇന്റർനെറ്റ്‌ സുരക്ഷിതമായ സ്ഥലമാക്കി മാറ്റാനുള്ള പാഠങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പഠനം ഇരുവരും ചേർന്ന് ഒരുക്കുന്നു.
കുട്ടികളിൽ കൂടുതൽ ഇന്റർനെറ്റ്‌ സുരക്ഷക്കായി ഗൂഗിളും അമർചിത്ര കഥ യും ഒരുമിക്കുന്നു!
Published on

കുട്ടികളിൽ സുരക്ഷിതമായ ഇന്റർനെറ്റ് ശീലങ്ങൾ വളർത്തുന്നതിനായി ഗൂഗിൾ, കോമിക് ബുക്ക് പ്രസാധകരായ അമർ ചിത്ര കഥയുടെ പങ്കാളിത്തത്തോടെ 'Be ntetnet Awesome' എന്ന പ്രോഗ്രാം ആണ് ഒരുക്കുന്നത്. പ്രോഗ്രാമിൽ കുട്ടികൾക്ക് ഇന്റർനെറ്റ് സുരക്ഷിതമായ സ്ഥലമാക്കി മാറ്റാൻ ഉദ്ദേശിച്ചിട്ടുള്ള പാഠങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

എട്ട് ഇന്ത്യൻ ഭാഷകളിൽ ആണ് ഇത് ഇന്ത്യയിൽ ലഭ്യമാകുന്നത്.

ഓൺലൈനിൽ ഉപയോക്താക്കളുടെ മൊത്തത്തിലുള്ള സുരക്ഷയും ആഗോള വിശ്വാസ്യത കൂട്ടാനും ലോകമെമ്പാടും ഗൂഗിൾ ജീവനക്കാരായി 20,000 ത്തിലധികം പേർ പ്രവർത്തിക്കുന്നുണ്ടന്നു ഗൂഗിൾ വൈസ് പ്രസിഡന്റ് (ട്രസ്റ്റ്‌ &സേഫ്റ്റി) ക്രിസ്റ്റി കാനഗലോ പറയുന്നു. ടീമിനെ ഗണ്യമായി വിപുലീകരിക്കുമെന്ന് അവർ പറഞ്ഞു.

ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ ഇങ്ങനെയൊരു ചുവടുവെയ്പ് വളരെയധികം സ്വാഗതാർഹമാണന്ന് behavioural disorders in children എന്ന വിഷയത്തിൽ റിസർച്ച് സ്കോളർ ആയ എ ആർ മുഹുസിനത്ത് അഭിപ്രായപ്പെട്ടു.

'ഇന്റർനെറ്റ്‌ പരമാവധി പ്രയോജനപ്പെടുത്താൻ കുട്ടികൾ ബുദ്ധിപരമായ തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. ആത്മവിശ്വാസത്തോടെ കുട്ടികൾക്ക് ഓൺലൈൻ ലോകം കൈകാര്യം ചെയ്യാനാകണം. തന്റെ റിസർച്ചിന്റെ ഭാഗമായി ഒരുപാട് അദ്ധ്യാപകരുമായും ക്ലിനിക്കൽ സൈക്കോളജിസിറ്റ്മാരുമായും ഇടപഴകേണ്ടതായി വന്നിട്ടുണ്ട്. ഭൂരിഭാഗം മാതാപിതാക്കളും കുട്ടികളുടെ ഇന്റർനെറ്റ്‌ ഉപയോഗത്തെപ്പറ്റി ആകുലരാണ്. തെറ്റായ രീതിയിലുള്ള ഇന്റർനെറ്റ്‌ ഉപയോഗം

കുട്ടികളുടെ സ്വഭാവത്തെ സാരമായി ബാധിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

പി എച്ച് ഡി യ്ക്കു വേണ്ടി താൻ തിരഞ്ഞെടുത്ത വിഷയം കുട്ടികളിലെ സ്വഭാവവൈകല്യങ്ങളാണ്. മുൻപ് നടന്ന പല പഠനങ്ങളും അവലോകനം ചെയ്യുമ്പോൾ സ്വഭാവൈകല്യങ്ങൾക്കുള്ള കാരണങ്ങളിൽ ഒന്നാണ്, ഈ പറഞ്ഞ ഇന്റർനെറ്റ്‌ ദുരുപയോഗം. അതുപോലെ തന്നെ പല ലിറ്ററേച്ചർ റിവ്യൂ ചെയ്യുമ്പോഴും മനസ്സിലാകുന്ന ഒരു കാര്യമുണ്ട്. അമിതമായ ഇന്റർനെറ്റ്‌ ഉപയോഗവും ഫോൺ ആസക്തിയും കുട്ടികളിൽ

സ്വഭാവ വൈകല്ല്യങ്ങളും പെരുമാറ്റ വൈകല്ല്യങ്ങളും ഉണ്ടാക്കുന്നു.ചിലപ്പോൾ ഇതൊരു മനോരോഗമായി വളരാം.

. ഇന്ത്യയിലെ തന്നെ ഇന്റർനെറ്റ്‌ ഉപഭോക്താക്കൾ ഡിജിറ്റൽ പക്വതയുടെ വിവിധ തലങ്ങളിൽ ഉള്ളവരാണ്. അവരുടെ ആത്മവിശ്വാസം വളർത്തുന്നതിനുള്ള ശ്രമങ്ങൾ വളരെയധികം സ്വാഗതം ചെയ്യപ്പെടേണ്ട ഒന്നാണ്. പ്രതേകിച്ചും കുട്ടികളിൽ.കുട്ടികൾ ഇന്റർനെറ്റ്‌ ശരിയായി ഉപയോഗിക്കുന്നുണ്ടോ എന്ന് നമ്മൾ ഉറപ്പുവരുത്തേണ്ടതുണ്ട'ന്ന് അവർ പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com