നിയോ ബാങ്കിംഗ് പ്ലാറ്റ്‌ഫോം ഫിനിനെ ഏറ്റെടുത്ത് മലയാളി സ്റ്റാര്‍ട്ടപ്പ് ഓപ്പണ്‍

മലയാളി സംരംഭകരുടെ നിയോ ബാങ്കിംഗ് സ്റ്റാര്‍ട്ടപ്പ് ഓപ്പണ്‍ ഈ മേഖലയിലെ മറ്റൊരു പ്രമുഖ സ്റ്റാര്‍ട്ടപ്പ് ആയ ഫിനിനെ ഏറ്റെടുത്തു. 2019 മുതല്‍ പ്രവര്‍ത്തിക്കുന്ന കണ്‍സ്യൂമര്‍ ബാങ്കിംഗ് പ്ലാറ്റ്‌ഫോം ആണ് ഫിനിന്‍. 10 മില്യണ്‍ ഡോളറിൻ്റെതാണ് ഇടപാട്.

രാജ്യത്തെ ആദ്യ നിയോ ബാങ്കുകളിലൊന്നായ ഫിനിന്‍ നിക്ഷേപങ്ങള്‍ക്ക് കൂടി അവസരമൊരുക്കുന്ന സേവിംഗ്‌സ് അക്കൗണ്ടുകളാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. ഫിനിൻ്റെ സൗകര്യങ്ങള്‍ ഉപയോഗിച്ച് സ്വന്തം നിയോ ബാങ്കിംഗ് സേവനങ്ങള്‍ തയ്യാറാക്കാന്‍ മറ്റ് ബാങ്കുകളെ സാഹായിക്കുമെന്ന് ഓപ്പണ്‍ സിഇഒ അനീഷ് അച്ചുതന്‍ പറഞ്ഞു. ഇന്ത്യയിലും വടക്ക്-കിഴക്കന്‍ ഏഷ്യയിലുമായി 14ല്‍ അധികം ബാങ്കുകള്‍ക്കാണ് നിലവില്‍ ഓപ്പണ്‍ സേവനങ്ങള്‍ നല്‍കുന്നത്.
ഗൂഗിള്‍ നിക്ഷേും നടത്തിയതോടെ വാര്‍ത്തകളില്‍ ഇടം നേടിയ സ്റ്റാര്‍ട്ട്പ്പ് ആണ് ഓപ്പണ്‍. അനീഷ് അച്യുതന്‍, ഭാര്യ മേബല്‍ ചാക്കോ,സഹോദരന്‍ അജീഷ് അച്യുതന്‍, ഡീന ജേക്കബ് എന്നവര്‍ ചേര്‍ന്ന് 2017ല്‍ തുടങ്ങിയ സ്ഥാപനമാണ് ഓപ്പണ്‍. പെരിന്തല്‍മണ്ണയില്‍ ആരംഭിച്ച ഓപ്പണിന്റെ പ്രവര്‍ത്തന കേന്ദ്രം ബെംഗളൂരു ആണ്.
ചെറുകിട-ലഘു വ്യവസായങ്ങള്‍ ഉള്‍പ്പടെ ഉപയോഗിക്കുന്ന എല്ലാ സാമ്പത്തിക ഉപകരണങ്ങളും കറന്റ് അക്കൗണ്ടുമായി സംയോജിപ്പിക്കാവുന്ന നിയോ ബാങ്കിംഗ് സേവനമാണ് ഓപ്പണ്‍ നല്‍കുന്നത്. പ്രതിമാസം 90000ല്‍ അധികം എസ്.എം.ഇകളെ ചേര്‍ത്തുകൊണ്ട് ഏറ്റവും വേഗത്തില്‍ വളരുന്ന നിയോ ബാങ്കിംഗ് പ്ലാറ്റ്‌ഫോമുകളിലൊന്നാണ് ഓപ്പണ്‍. 100 മില്യണോളം ഡോളറാണ് ഗൂഗിളും ടെമാസെക്കും അടക്കമുള്ളവര്‍ ഓപ്പണില്‍ നിക്ഷേപിച്ചിട്ടുള്ളത്.



Related Articles
Next Story
Videos
Share it