നിര്‍മിത ബുദ്ധി ഗൂഗ്ള്‍ സെര്‍ച്ച് എന്‍ജിനിലും

ലോകത്തെ ഏറ്റവും വലിയ സെര്‍ച്ച് എന്‍ജിനായ ഗൂഗ്ള്‍ സെര്‍ച്ച് എന്‍ജിനിലേക്ക് 'സംഭാഷണം' നടത്തുന്ന നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്-എഐ) സവിശേഷത ചേര്‍ക്കാന്‍ ഗൂഗ്ള്‍ സിഇഒ സുന്ദര്‍ പിച്ചൈ പദ്ധതിയിടുന്നതായി ദി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത്തരത്തിലൊരു സവിശേഷത കൊണ്ടുവരുന്നതിലൂടെ ചോദ്യങ്ങളോട് പ്രതികരിക്കാനുള്ള ഗൂഗ്ള്‍ സെര്‍ച്ച് എന്‍ജിന്റെ ശേഷി വര്‍ധിക്കുമെന്ന് പിച്ചൈ പറഞ്ഞു.

ബാര്‍ഡിലൂടെ നിരവധി കാര്യങ്ങള്‍

ഗൂഗ്ള്‍ എഐ ചാറ്റ്‌ബോട്ടായ ബാര്‍ഡ് കമ്പനി പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ജിമെയിലിലും ഗൂഗ്ള്‍ ഡോക്സിലും ഇതിന്റെ സവിശേഷതകള്‍ ഉള്‍പ്പെടുത്തി. അവ പുറത്തിറങ്ങാന്‍ തുടങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ക്രിയാത്മകവും സഹകരണപരവുമായ നിരവധി കാര്യങ്ങള്‍ ബാര്‍ഡിലൂടെ കൈകാര്യം ചെയ്യാന്‍ കമ്പനിക്ക് ഇപ്പോള്‍ കഴിയുമെന്ന് പിച്ചൈ പറഞ്ഞു.

കൂടുതല്‍ ഇടങ്ങളിലേക്ക്

അടുത്തിടെയാണ് ഗൂഗ്ള്‍ തങ്ങളുടെ എഐ ചാറ്റ്‌ബോട്ടായ ഗൂഗ്ള്‍ ബാര്‍ഡ് പുറത്തിറക്കിയത്. വൈകാതെ തന്നെ എല്ലാ ഉപയോക്താക്കള്‍ക്കും ഇത് ലഭ്യമാകുമെന്നാണ് കമ്പനി അറിയിക്കുന്നത്. ബാര്‍ഡ് ഇപ്പോള്‍ യുഎസിലും യുകെയിലും ലഭ്യമാണ്. കാലക്രമേണ കൂടുതല്‍ രാജ്യങ്ങളിലേക്കും ഭാഷകളിലേക്കും ഇത് വിപുലീകരിക്കുമെന്ന് കമ്പനി അറിയിച്ചു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it