

ഉല്‍പ്പന്നങ്ങളുടെ വലിയൊരു നിരയുമായി ഗൂഗിളിന്റെ ഡവലപ്പര്‍ കോണ്‍ഫറന്‍സ് Google I/O. ഗൂഗിള്‍ ആരാധകര്‍ കാത്തിരുന്ന പിക്‌സല്‍ വാച്ച്, പിക്‌സല്‍ ഫോണുകളുടെ പുതുനിര തുടങ്ങി 2023ല്‍ എത്തുന്ന ടാബ്‌ലെറ്റ് വരെ കോണ്‍ഫറന്‍സിന്റെ ഭാഗമായി.
ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ് ഗൂഗിള്‍ അവതരിപ്പിക്കുന്ന ട്രാന്‍സ്‌ലേറ്റര്‍ കണ്ണട പരിചയപ്പെടുത്താന്‍ സിഇഒ സുന്ദര്‍ പിച്ചൈ നേരിട്ടെത്തി.യഥാര്‍ത്ഥ ലോകത്തിനായി ആണ് ഗൂഗിള്‍ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതെന്ന് പറഞ്ഞ സുന്ധര്‍ പിച്ചൈ ഓഗ്മെന്റ് റിയാലിറ്റി നിത്യജീവിതത്തില്‍ എങ്ങനെ ഗുണകരമാവും എന്ന കാര്യമാണ് ചൂണ്ടിക്കാട്ടിയത്.
ഗൂഗിള്‍ മാപ്പ്, മള്‍ട്ടി സര്‍ച്ച്, സ്‌ക്രീന്‍ എക്‌സ്‌പ്ലൊറേഷന്‍, ഗൂഗിള്‍ ലെന്‍സ് എന്നിവയിൽ തുടങ്ങി ഇപ്പോള്‍ സ്മാര്‍ട്ട് ഫോണുകളില്‍ ഉപയോഗിക്കാവുന്ന ആപ്ലിക്കേഷനുകളില്‍ ഓഗ്‌മെന്‍ റിയാലിറ്റി സേവനം ഗൂഗിള്‍ അവതരിപ്പിക്കും. മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ മെറ്റാവേഴ്‌സിനെ നേരിട്ട് പരാമള്‍ശിക്കാതെ സുന്ദര്‍ പിച്ചൈ പറഞ്ഞത് യഥാര്‍ത്ഥ ലോകം വളരെ വിസ്മയകരമാണെന്നും അതിന് വേണ്ടി ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കണമെന്നുമാണ്.
ഗൂഗിള്‍ പേ എത്തിയതോടെ പിന്‍വലിച്ച ഗൂഗിള്‍ വാലറ്റ് വീണ്ടും അവതരിപ്പിക്കും. കൂടുതല്‍ കമ്പനികള്‍ ഡിജിറ്റല്‍ കാര്‍ഡുകള്‍ അവതരിപ്പിക്കാന്‍ തുടങ്ങിയതാണ് ഗൂഗിളിനെ മാറ്റി ചിന്തിപ്പിച്ചത്. ഇത്തവണ ക്രെഡിറ്റ് / ഡെബിറ്റ്/ റാവാര്‍ഡ് കാര്‍ഡുകളില്‍ തുടങ്ങി സര്‍ക്കാരുകള്‍ നല്‍കുന്ന ഐഡി കാര്‍ഡുകള്‍ സൂക്ഷിക്കാനുള്ള സൗകര്യവും ഗൂഗിള്‍ വാലറ്റിലുണ്ടാവും
Read DhanamOnline in English
Subscribe to Dhanam Magazine