Begin typing your search above and press return to search.
പ്രീമിയം സെഗ്‌മെന്റില്‍ താരമാകാന്‍ ഗൂഗിള്‍ പിക്‌സല്‍ 9 സീരീസിലെ മൂന്ന് ഫോണുകള്‍ വിപണിയില്‍
പിക്‌സല്‍ 9 സീരീസിലെ മൂന്ന് സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ച് ഗൂഗിള്‍. ആപ്പുകളിലും ക്യാമറയിലും നിര്‍മിത ബുദ്ധിയിലധിഷ്ഠിതമായ കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയാണ് ടെക് ഭീമന്റെ വരവ്. ജെമിനി നാനോ മള്‍ട്ടിമോഡല്‍ എ.ഐ ഫീച്ചറുകള്‍ ഫോണില്‍ തന്നെ ഉള്‍പ്പെടുത്തിയ ആദ്യ പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണാണിത്. ഗൂഗിള്‍ പിക്‌സല്‍ 9, പിക്‌സല്‍ 9 പ്രോ, പിക്‌സല്‍ 9പ്രോ എക്‌സ്.എല്‍ എന്നീ മോഡലുകള്‍ക്ക് യഥാക്രമം 79,999 രൂപ, 1,09,999 രൂപ, 1,24,999 രൂപ എന്നിങ്ങനെയാണ് വില. നാല് കളര്‍ ഒപ്ഷനുകളിലാണ് ഫോണ്‍ ലഭിക്കുക. ആഗസ്റ്റ് 14 മുതല്‍ പ്രീ ഓര്‍ഡര്‍ ചെയ്യാവുന്ന ഫോണ്‍ ആഗസ്റ്റ് 22 മുതല്‍ ഉപയോക്താക്കളിലേക്കെത്തും. ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളായ ഫ്‌ളിപ്പ്കാര്‍ട്ട്, ക്രോമ എന്നിവ വഴിയും റിലയന്‍സ് ഡിജിറ്റലിന്റെ ഓഫ്‌ലൈന്‍ ഷോറൂമുകള്‍ വഴിയുമാണ് ഫോണ്‍ ലഭ്യമാകുന്നത്.
പിക്‌സല്‍ 9
2,700 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ് നല്‍കുന്ന 6.3 ഇഞ്ച് അക്യൂട്ട ഡിസ്‌പ്ലേയാണ് ഫോണില്‍ നല്‍കിയിരിക്കുന്നത്. ഫുള്‍ എച്ച്.ഡി ഒ.എല്‍.ഇ.ഡി ഡിസ്‌പ്ലേയില്‍ 120 ഹെര്‍ട്‌സിന്റെ റിഫ്രഷ് റേറ്റും ഉള്‍പ്പെടുത്തി. കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2ന്റെ സുരക്ഷ ഒരുക്കിയിരിക്കുന്നതിനാല്‍ ഫോണിന്റെ ഡിസ്‌പ്ലേ എളുപ്പത്തില്‍ പൊട്ടിപ്പോകുമെന്ന ഭയം ഒഴിവാക്കാം.നിര്‍മിത ബുദ്ധി കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഗൂഗിള്‍ ടെന്‍സര്‍ ജി4 എസ്.ഒ.സി പ്രോസസറാണുള്ളത്. 12 ജിബി റാമും 256 ജിബി സ്‌റ്റോറേജും ഫോണിന്റെ പ്രവര്‍ത്തനം സുഗമമാക്കുന്നു.മികച്ച ക്യാമറയും ഫോണില്‍ നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ സൂപ്പര്‍ റെസല്യൂഷന്‍ സൂം, ആഡ് മീ, മാക്രോ ഫോക്കസ്, നൈറ്റ് സൈറ്റ്, ആസ്‌ട്രോഫോട്ടോഗ്രഫി, പോര്‍ട്രയിറ്റ് മോഡ്, ലോംഗ് എക്‌സ്‌പോഷര്‍, ആക്ഷന്‍ പാന്‍ തുടങ്ങിയ ഫീച്ചറുകളും ഉള്‍പ്പെടുത്തി. 4,700 എം.എ.എച്ച് ബാറ്ററിയും ഐ.പി 68 ഡസ്റ്റ് ആന്‍ഡ് വാട്ടര്‍ റെസിസ്റ്റന്‍സ് റേറ്റിംഗും ഫോണിനെ ശരിക്കും പ്രീമിയമാക്കുന്നു. ആന്‍ഡ്രോയിഡ് 14ല്‍ എത്തുന്ന ഫോണില്‍ 7 വര്‍ഷത്തേക്ക് ഒ.എസ്, സെക്യൂരിറ്റി അപ്‌ഡേറ്റുകള്‍ നല്‍കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. വില: 79,999 രൂപ.
പിക്‌സല്‍ 9 പ്രോ
3,000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ് നല്‍കുന്ന 6.3 ഇഞ്ചസ് ഡിസ്‌പ്ലേയാണ് 9 പ്രോയിലുള്ളത്.എല്‍.റ്റി.പി.ഒ ഒ.എല്‍.ഇ.ഡി ഡിസ്‌പ്ലേയില്‍ 120 ഹെര്‍ട്‌സിന്റെ പരമാവധി റിഫ്രഷ് റേറ്റും ഉള്‍പ്പെടുത്തി. ഗൂഗിള്‍ ടെന്‍സര്‍ ജി4 പ്രോസസറിനൊപ്പം ടൈറ്റന്‍ എം2 സെക്യൂരിറ്റി കോപ്രോസസറുമാണ് ഫോണിന് കരുത്ത് പകരുന്നത്. 16 ജി.ബി റാം 512 ജിബി സ്റ്റോറേജ് ഒപ്ഷനാണുള്ളത്. പിന്നിലുള്ള 50 എം.പി ഒക്ടാ പി.ഡി വൈഡ് ക്യാമറ, 48 എം.പി ക്വാഡ് പി.ഡി അള്‍ട്രാ വൈഡ് ക്യാമറ, ഒപ്ടിക്കല്‍ സൂം ചെയ്യാന്‍ കഴിയുന്ന 48 എം.പി ടെലിഫോട്ടോ ക്യാമറ എന്നിവ ക്യാമറ പ്രേമികളുടെ മനം കവരുമെന്ന് ഉറപ്പാണ്. 42 എം.പി ഡ്യുവല്‍ പി.ഡി സെല്‍ഫി ക്യാമറയുമുണ്ട്. വില: 1,09,999 രൂപ.
പിക്‌സല്‍ 9 പ്രോ എക്‌സ്.എല്‍
കൂട്ടത്തിലെ വലിപ്പക്കാരനായ 9 പ്രോ എക്‌സ്.എല്‍ 6.8 ഇഞ്ച് സൂപ്പര്‍ അക്യൂട്ട ഡിസ്‌പ്ലേയിലാണെത്തുന്നത്. 3000 നിറ്റ്‌സ് വരെ പരമാവധി തെളിച്ചം നല്‍കുന്ന എല്‍.റ്റി.പി.ഒ ഒ.എല്‍.ഇ.ഡി ഡിസ്‌പ്ലേ 120 ഹെര്‍ട്‌സ് വരെ പരമാവധി റിഫ്രഷ് റേറ്റ് പ്രദാനം ചെയ്യുമെന്നും കമ്പനി പറയുന്നു. പ്രോസസര്‍, ക്യാമറ ഒപ്ഷനുകള്‍ പിക്‌സല്‍ 9 പ്രോയുടേതിന് സമാനമാണ്. വലിപ്പത്തില്‍ മാത്രമാണ് എക്‌സ്.എല്ലിന് വ്യത്യാസമുള്ളത്. 5060 എം.എ.എച്ച് ബാറ്ററിയിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. വില: 1,24,999 രൂപ.
Next Story
Videos