ഗൂഗിൾ മീറ്റ് നിശ്ചലമായി: ഇന്ത്യയിൽ സേവന തടസം; ഉപയോക്താക്കളെ വലച്ച് '502 എറർ'

റിപ്പോർട്ട് ചെയ്ത പ്രശ്നങ്ങളിൽ 66 ശതമാനം വെബ്‌സൈറ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും 32 ശതമാനം സെർവർ കണക്ഷൻ പരാജയങ്ങളുമായിരുന്നു
video conferencing
Image courtesy: Canva
Published on

രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ഉപയോക്താക്കളെ ദുരിതത്തിലാക്കി ഗൂഗിൾ മീറ്റ് സേവനങ്ങൾക്ക് തടസം നേരിട്ടു. ജോലിയുടെയും പഠനത്തിന്റെയും ഭാഗമായി വീഡിയോ കോൺഫറൻസുകൾക്കായി ഈ പ്ലാറ്റ്‌ഫോമിനെ ആശ്രയിക്കുന്നവർക്ക് ഇത് കനത്ത തിരിച്ചടിയായി. ഔട്ടേജ് ട്രാക്കിംഗ് വെബ്‌സൈറ്റായ ഡൗൺ‌ഡിറ്റക്‌ടർ.ഇൻ (Downdetector.in) റിപ്പോർട്ട് അനുസരിച്ച്, കണക്റ്റിവിറ്റി പ്രശ്‌നങ്ങളെക്കുറിച്ച് ഏകദേശം 2,000 ത്തോളം പരാതികളാണ് രേഖപ്പെടുത്തിയത്.

സേവന തടസത്തിനിടെ നിരവധി ഉപയോക്താക്കൾക്ക് "502. That’s an error" എന്ന സന്ദേശമാണ് ലഭിച്ചത്. ഇത് ഒരു “ബാഡ് ഗേറ്റ്‌വേ” (Bad Gateway) സന്ദേശമാണ്. ഉപയോക്താവിന്റെ ആവശ്യം സേവനത്തിലേക്ക് ബന്ധിപ്പിക്കുന്ന ഗൂഗിളിന്റെ സെർവറുകൾക്കോ സിസ്റ്റങ്ങൾക്കോ താൽക്കാലികമായി പ്രതികരിക്കാൻ കഴിയാതെ വരുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഈ പ്രശ്നം സാധാരണയായി ഗൂഗിളിന്റെ ഭാഗത്തുനിന്നുള്ള താൽക്കാലിക സെർവർ തകരാർ കാരണമാണ് ഉണ്ടാകുന്നത്.

റിപ്പോർട്ട് ചെയ്ത പ്രശ്നങ്ങളിൽ 66 ശതമാനം വെബ്‌സൈറ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും (glitches), 32 ശതമാനം സെർവർ കണക്ഷൻ പരാജയങ്ങളുമായിരുന്നു. പ്രധാനപ്പെട്ട കോളുകളും മീറ്റിംഗുകളും തടസപ്പെട്ടതോടെ, ഉപയോക്താക്കൾ സോഷ്യൽ മീഡിയയിൽ നിരാശ പങ്കുവെച്ച് രംഗത്തെത്തി.

കോളുകൾ തടസപ്പെട്ടതിനെക്കുറിച്ചും മീറ്റിംഗുകൾ നിര്‍ത്തിവെക്കേണ്ടതിനെക്കുറിച്ചും ഉപയോക്താക്കള്‍ ആശങ്കകൾ പ്രകടിപ്പിച്ചു. ജോലിക്കും വിവിധ ക്ലാസുകൾക്കുമായി ഈ പ്ലാറ്റ്‌ഫോമിനെ ആശ്രയിക്കുന്നവര്‍ക്ക് തടസം എത്രത്തോളം ബുദ്ധിമുട്ട് സൃഷ്ടിച്ചു എന്ന് വ്യക്തമാക്കുന്നതായിരുന്നു സമൂഹ മാധ്യമ പോസ്റ്റുകള്‍.

Google Meet down: Service disruption in India; Users hit by '502 error'.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com