രണ്ട് വര്‍ഷമായി ജിമെയില്‍ ലോഗിന്‍ ചെയ്തിട്ടില്ലേ, എങ്കില്‍ അക്കൗണ്ട് നഷ്ടപ്പെട്ടേക്കാം

ഉപയോഗിക്കാത്ത അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയെന്ന് ഗൂഗ്ള്‍
gmail logo and delete alert
Image:canva
Published on

കുറഞ്ഞത് രണ്ട് വര്‍ഷമായി ഉപയോഗിക്കാത്ത ജിമെയില്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്യുമെന്ന് ഗൂഗ്ള്‍. ഡിസംബര്‍ മുതല്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്യാനാണ്  കമ്പനിയുടെ തീരുമാനം. ഇത്തരം അക്കൗണ്ടുകള്‍ ഇല്ലാതാകുന്നതോടെ ജിമെയിൽ  ആക്സസ് മാത്രമല്ല ഗൂഗ്ള്‍ ഡോക്സ്, ഗൂഗ്ള്‍ വര്‍ക്ക്സ്പെയ്സ്, ഗൂഗ്ള്‍ ഫോട്ടോസ്, മറ്റ് ഗൂഗ്ള്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയും നഷ്ടപ്പെടും. 

സുരക്ഷ തന്നെ പ്രധാനം

സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്താണ് ഇത്തരമൊരു നീക്കം കമ്പനി നടത്തുന്നത്. കുറച്ചുകാലമായി ഉപയോഗിക്കാത്ത അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഉപയോക്താക്കളെ സംരക്ഷിക്കാനാണ് ഈ നീക്കമെന്ന് പുതിയ നയം പ്രഖ്യാപിച്ചുകൊണ്ട് കമ്പനിയുടെ പ്രൊഡക്റ്റ് മാനേജ്മെന്റ് വൈസ് പ്രസിഡന്റ് റൂത്ത് ക്രിചെലി പറഞ്ഞു. ഉപേക്ഷിക്കപ്പെട്ട ഇത്തരം അക്കൗണ്ടുകള്‍ക്ക് സജീവമായ അക്കൗണ്ടുകളെ അപേക്ഷിച്ച് ടൂ-ഫാക്ടര്‍ വെരിഫിക്കേഷന്‍ ഉണ്ടാകാറില്ല. ഇത് സുരക്ഷാ പ്രശ്നങ്ങളിലേക്ക് നയിക്കാം.

മുന്നറിയിപ്പുകള്‍ നല്‍കും

നയം പ്രാബല്യത്തില്‍ വന്നെങ്കിലും ഡിസംബര്‍ മുതല്‍ മാത്രമേ ഈ പ്രക്രിയ ആരംഭിക്കുകയുള്ളു. ഇത്തരം അക്കൗണ്ട് നീക്കം ചെയ്യുന്നതിന് മുമ്പ് ജിമെയില്‍ വഴിയും നല്‍കിയിട്ടുള്ള ഏതെങ്കിലും ബാക്കപ്പ് ഇമെയില്‍ വഴിയും ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കുമെന്ന് ഗൂഗ്ള്‍ പറഞ്ഞു. നിഷ്‌ക്രിയമായ വ്യക്തിഗത അക്കൗണ്ടുകള്‍ മാത്രമേ ഇത്തരത്തിൽ നീക്കം ചെയ്യുകയുള്ളൂ.

നഷ്ടപ്പെടാതിരിക്കാന്‍ വഴിയുണ്ട്

കുറഞ്ഞത് രണ്ട് വര്‍ഷമായി അക്കൗണ്ട് ഉപയോഗിക്കാത്ത, അക്കൗണ്ട് നീക്കം ചെയ്യാന്‍ ആഗ്രഹിക്കാത്ത ഗൂഗ്ള്‍ ഉപയോക്താക്കള്‍ക്ക് ജിമെയില്‍, ഗൂഗ്ള്‍ ഡ്രൈവ്, യൂട്യൂബ്, ഗൂഗ്ള്‍ സേര്‍ച്ച് പോലുള്ള ഏതെങ്കിലും ഗൂഗ്ള്‍ സേവനത്തിലേക്ക് സൈന്‍ ഇന്‍ ചെയ്ത് അത് സജീവമായി നിലനിര്‍ത്താന്‍ കഴിയും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com