ഇംഗ്ലീഷ് പഠിപ്പിക്കാന്‍ ഗൂഗ്ള്‍, ഒരു ദിവസം ഒരു വാക്ക് - പുതിയ ഫീച്ചര്‍ അറിയാം

ഓരോ ദിവസവും പുതിയ ഒരു വാക്ക് പരിചയപ്പെടുത്തുന്ന പുതിയ ഫീച്ചറുമായി ഗൂഗ്ള്‍ സേര്‍ച്ച്. ദിവസവും പുതിയ വാക്ക് സംബന്ധിച്ച അലര്‍ട്ട് ഉപയോക്താക്കള്‍ക്ക് ലഭിക്കും. ആ വാക്കിന്റെ അര്‍ത്ഥം, വാക്കിന് പിന്നിലെ കാര്യങ്ങള്‍ എന്നിവയെല്ലാം ഇതോടൊപ്പം ലഭ്യമാക്കും. നിലവില്‍ ഡിക്ഷനറി ഡോട്ട് കോം സമാനമായ സേവനം നല്‍കുന്നുണ്ട്. ആന്‍ഡ്രോയ്ഡിലും ഐഒഎസിലും ഗൂഗ്ള്‍ ആപ്പ് വഴിയാണ് ഈ സേവനം ഗൂഗ്ള്‍ ലഭ്യമാക്കുന്നത്.

ഭാഷ പഠിക്കുന്ന തുടക്കാര്‍ക്കും നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ക്കും ഒരു പോലെ ഉപകാരപ്പെടുന്ന വാക്കുകളാകും ഗൂഗ്ള്‍ നല്‍കുക.
പുതിയ വാക്ക് ലഭിക്കാന്‍ ചെയ്യേണ്ടത്
ഗൂഗ്ള്‍ ആപ്പില്‍ ഏതെങ്കിലും വാക്കിന്റെ നിര്‍വചനത്തിനായി സേര്‍ച്ച് ചെയ്യുക
വാക്ക് ടൈപ്പ് ചെയ്ത ശേഷം define എന്നു കൂടി ടൈപ്പ് ചെയ്താല്‍ മതി. തുറന്നു വരുന്ന പേജില്‍ മുകളില്‍ വലതു വശത്തായി ബെല്‍ ഐക്കണ്‍ ഉണ്ടാകും. അതില്‍ ക്ലിക്ക് ചെയ്താല്‍ മതി, എല്ലാ ദിവസവും പുതിയ വാക്കുകള്‍ ഓരോ ദിവസവും നിങ്ങള്‍ക്ക് മുന്നിലെത്തും.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it