മൊബൈല്‍ റീചാര്‍ജിന് ഗൂഗ്ള്‍ പേ അധിക ഫീസ് ഈടാക്കുന്നതെങ്ങനെ?
മൊബൈല്‍ റീചാര്‍ജ് ഗൂഗ്ള്‍ പേയിലൂടെ ചെയ്യുന്നതു സർവ സാധാരണമാണ് ഇന്ന്. എന്നാല്‍ ഗൂഗ്ള്‍ പേ വഴിയുള്ള റീചാര്‍ജിംഗിന് ഫീസ് ഈടാക്കി തുടങ്ങി. ഒരു രൂപ മുതല്‍ മൂന്നു രൂപ വരെയാണ് നിലവില്‍ ഫീസ് പിടിച്ചു തുടങ്ങിയിട്ടുള്ളത്. പേയ്ടിഎം, ഫോണ്‍പേ എന്നിവയ്ക്കു പിന്നാലെയാണ് ഗൂഗ്ള്‍ പേയും ഫീസ് ഈടാക്കി തുടങ്ങിയത്.
മുമ്പ് ചെറുതും വലുതുമായ റീചാര്‍ജുകള്‍ യാതൊരു പ്രത്യേക ഫീസുമില്ലാതെ സൗജന്യമായി ചെയ്തിരുന്ന സ്ഥാനത്താണ് ഗൂഗ്ള്‍ പേ ഇപ്പോള്‍ ഫീസ് പിടിക്കാന്‍ തുടങ്ങിയത് .
100 രൂപ വരെയുള്ള റീചാര്‍ജുകള്‍ക്ക് ഫീസ് ഈടാക്കുന്നില്ല. എന്നാല്‍ 101 രൂപ മുതല്‍ 200 വരെയുള്ള റീ ചാര്‍ജുകള്‍ക്ക് ഒരു രൂപ കണ്‍വീനിയന്‍സ് ഫീസും 201 രൂപ മുതല്‍ 300 രൂപ വരെയുള്ള റീ ചാര്‍ജുകള്‍ക്ക് രണ്ട് രൂപ കണ്‍വീനിയന്‍സ് ഫീസും ഈടാക്കും. 301 രൂപ മുതല്‍ മുകളിലോട്ടുള്ള റീ ചാര്‍ജുകള്‍ മൂന്നു രൂപ കണ്‍വീനിയന്‍സ് ഫീസ് കണക്കാക്കും.
നിലവിൽ മൊബൈൽ റീചാർജിനു മാത്രമാണ് ഫീസ് വന്നിട്ടുള്ളത്. ഒ.ടി.ടിയ്ക്കും മറ്റും ആക്കുമോ എന്ന കാര്യത്തിൽ ഉറപ്പ് വന്നിട്ടില്ല. നവംബറിൽ അപ്‌ഡേറ്റ് ചെയ്ത സേവന നിബന്ധനകളിൽ ഗൂഗിൾ പേ ഫീസിനെ കുറിച്ച് പരാമർശിക്കുന്നുണ്ട്.
ഫീസ് ഈടാക്കുന്നത് സംബന്ധിച്ച് ഒരു ഉപഭോക്താവിന്റെ ട്വീറ്റ് ഇങ്ങനെ :