ഗൂഗിള്‍ പിക്സല്‍ 4 സീരീസ് അടുത്ത മാസം വിപണിയില്‍

ഗൂഗിള്‍ പിക്സല്‍ 4 സീരീസ്  അടുത്ത മാസം വിപണിയില്‍
Published on

ഗൂഗിള്‍ പിക്സല്‍ 4 സീരീസ് ഫോണുകള്‍ അടുത്ത മാസാദ്യം വിപണിയിലെത്തും. പിക്‌സല്‍ 4 സീരീസിന്റെ നാല് വകഭേദങ്ങളുണ്ടാകുമെന്നാണു റിപ്പോര്‍ട്ട്. ഇതുവരെ ഗൂഗിള്‍ പിക്‌സല്‍ ഫോണുകള്‍ക്ക് ഒരു വേരിയന്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ആന്‍ഡ്രോയിഡ് 10 ഉപയോഗിക്കുന്ന ഗൂഗിള്‍ പിക്സല്‍ 4 ക്വാല്‍കോമിന്റെ സ്നാപ്ഡ്രാഗണ്‍ 855 പ്രോസസറില്‍ പ്രവര്‍ത്തിക്കും. പുതിയ പിക്സല്‍ സീരീസില്‍ ഇരട്ട ക്യാമറകളുണ്ടാകും. ആംഗ്യത്തിലൂടെ ഉപയോക്താക്കള്‍ക്ക് പാട്ടുകള്‍ മാറ്റാനും ഫോണ്‍ നിശബ്ദമാക്കാനും അലാറം സ്നൂസ് ചെയ്യാനും കഴിയും. ഫോണുകളുടെ സുരക്ഷയ്ക്കായി 'ഫെയ്സ് അണ്‍ലോക്ക്' ഇതിലൂടെ ഗൂഗിള്‍ അവതരിപ്പിക്കും. വിരലടയാളം ഉപയോഗിച്ച് ഗൂഗിള്‍ സേവനങ്ങളിലേക്ക് പ്രവേശിക്കാനും സാധ്യമാകും.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com