

രണ്ടാം തലമുറ ഫോള്‍ഡബിള്‍ ഫോണുകള്‍ വിപണിയിലെത്തിക്കാന്‍ ഗൂഗ്ള്‍. പിക്‌സല്‍ 10 പ്രോ ഫോള്‍ഡ് എന്ന് പേരിട്ട മോഡല്‍ ഈ മാസം ഇരുപതിന് ഇന്ത്യയില്‍ വിപണിയിലെത്തും. ഇതിനൊപ്പം പിക്‌സല്‍ 10, പിക്‌സല്‍ 10 പ്രോ, പിക്‌സല്‍ പ്രോ എക്‌സ്.എല്‍ എന്നീ മോഡലുകളും കമ്പനി പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ഗൂഗ്ള്‍ വിപണിയിലെത്തിച്ച പിക്‌സല്‍ 9 പ്രോ ഫോള്‍ഡിലെ പോരായ്മകളെല്ലാം തീര്‍ത്തായിരിക്കും പുതിയ മോഡലിന്റെ എന്‍ട്രി. അടുത്തിടെ സാംസംഗ് ഇസഡ് ഫോള്‍ഡ് 7 പുറത്തിറക്കിയിരുന്നു. ആപ്പിള്‍ പുതിയ ഐഫോണിനൊപ്പം ഫോള്‍ഡ് ഫോണും വിപണിയിലെത്തിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെയാണെങ്കില്‍ ഫോള്‍ഡ് ഫോണ്‍ വിപണിയില്‍ മത്സരം കടുക്കുമെന്ന് ഉറപ്പാണ്.
ഗൂഗ്ള്‍ ഫോള്‍ഡ് ഫോണിന്റേതെന്ന പേരില്‍ ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഒന്നാം തലമുറ ഫോള്‍ഡ് ഫോണുമായി ഡിസൈനില്‍ കാര്യമായ മാറ്റമുണ്ടാകില്ലെങ്കിലും ഫോണിന്റെ ബെസലുകള്‍ കൂടുതല്‍ ചെറുതാകുമെന്ന് ഉറപ്പായിട്ടുണ്ട്. ഗൊറില്ല ഗ്ലാസ് വിക്ടസ്, ഐ.പി 68 എന്നീ സുരക്ഷയും ഇതിലുണ്ടാകും. 6.4 ഇഞ്ചിന്റെ പ്രാഥമിക സ്‌ക്രീനും 8 ഇഞ്ച് ഒ.എല്‍.ഇ.ഡി ഫോള്‍ഡബിള്‍ ഡിസ്‌പ്ലേയുമാകും ഫോണിലുണ്ടാവുക. ഇരുസ്‌ക്രീനുകളും 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റിംഗ് ഉറപ്പാക്കുന്നതാണ്. നട്ടുച്ചക്ക് പോലും മികച്ച വിസിബിലിറ്റി ഉറപ്പാക്കുന്ന തരത്തില്‍ 2,700 നിറ്റ്‌സിന്റെ പീക്ക് ബ്രൈറ്റ്‌നസും ഡിസ്‌പ്ലേയില്‍ നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.
ഗൂഗ്ള്‍ ആരാധകര്‍ക്ക് വേണ്ടി ഇക്കുറി ക്യാമറയിലും ചില പൊടിക്കൈകള്‍ കമ്പനി കരുതിവെച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 50 എം.പിയുടെ സാംസംഗ് ജി.എന്‍ 8 സെന്‍സറാകും ഫോണിലുണ്ടാവുക. 10.5 അള്‍ട്രാ വൈഡ്, ഒപ്ടിക്കല്‍ സൂമിംഗോടെയുള്ള 10.8 എം.പി ടെലിഫോട്ടോ ലെന്‍സും ഫോണില്‍ ഉള്‍പ്പെടുത്തും.
ഗൂഗ്ള്‍ ആരാധകര്‍ക്ക് വേണ്ടി ഇക്കുറി ക്യാമറയിലും ചില പൊടിക്കൈകള്‍ കമ്പനി കരുതിവെച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 50 എം.പിയുടെ സാംസംഗ് ജി.എന്‍ 8 സെന്‍സറാകും ഫോണിലുണ്ടാവുക. 10.5 അള്‍ട്രാ വൈഡ്, ഒപ്ടിക്കല്‍ സൂമിംഗോടെയുള്ള 10.8 എം.പി ടെലിഫോട്ടോ ലെന്‍സും ഫോണില്‍ ഉള്‍പ്പെടുത്തും.
ഗൂഗ്‌ളിന്റെ തന്നെ ടെന്‍സര്‍ ജി5 ചിപ്പുകളാകും ഫോണിന് കരുത്തേകുന്നത്. മികച്ച പ്രകടനം ഉറപ്പുവരുത്താനും ഫോണ്‍ അമിതമായി ചൂടാകുന്നത് തടയാനും ഇത് സഹായിക്കുമെന്നാണ് കരുതുന്നത്. 16 ജിബി റാം, ഒരു ടി.ബി സ്റ്റോറേജ് കോണ്‍ഫിഗറേഷനിലാകും ഫോണെത്തുക. 5,015 എം.എ.എച്ച് ബാറ്ററി ദിവസം മുഴുവന്‍ ഫോണ്‍ ഉപയോഗിക്കാനുള്ള ചാര്‍ജുണ്ടെന്ന് ഉറപ്പാക്കും. ഇതിനൊപ്പം 23 വാട്ടിന്റെ ചാര്‍ജറും ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫോള്‍ഡ് ഫോണിന് എത്ര രൂപ വില വരുമെന്ന കാര്യത്തില്‍ ഗൂഗ്ള്‍ സൂചനകളൊന്നും നല്‍കിയിട്ടില്ല. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പിക്‌സല്‍ 9 പ്രോ ഫോള്‍ഡിന് സമാനമായ വിലയായിരിക്കും ഇതിനുണ്ടാവുക. 1,72,999 രൂപയായിരുന്നു അന്നത്തെ വില. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പുതിയ മോഡലിന് യു.എസില്‍ 1,799 ഡോളര്‍ വില വരുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കില്‍ ഏകദേശം 1.8 ലക്ഷം രൂപയായിരിക്കും ഫോണിന് ഇന്ത്യയില്‍ വിലയുണ്ടാകുക.
Google is set to launch the Pixel 10 Pro Fold this month. Here’s everything we know so far—from expected price and design to foldable display, chipset, camera specs, and global availability.
Read DhanamOnline in English
Subscribe to Dhanam Magazine