ഗൂഗിള്‍ പിക്‌സല്‍ 7ന് വന്‍ ഡിസ്‌കൗണ്ട്!

ഗൂഗിള്‍ കഴിഞ്ഞവര്‍ഷം വിപണിയിലെത്തിച്ച പ്രീമിയം സ്മാര്‍ട്ട്‌ഫോണായ പിക്‌സല്‍ 7ന് വന്‍ ഡിസ്‌കൗണ്ടുമായി ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്കാര്‍ട്ട്. ഗൂഗിള്‍ പിക്‌സലിന് യഥാര്‍ത്ഥ വില 59,999 രൂപയാണ്. ഫ്‌ളിപ്കാര്‍ട്ടില്‍ ഇപ്പോള്‍ 20,999 രൂപയ്ക്ക് വാങ്ങാം. എട്ട് ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജും ഉള്‍പ്പെടെ നിരവധി മികവുകളുള്ള ഫോണാണ് പിക്‌സല്‍ 7.

വിലക്കുറവിന്റെ വഴി
പിക്‌സല്‍ 7ന് ഫ്‌ളാറ്റ് ഡിസ്‌കൗണ്ടായി 2,000 രൂപ കിഴിവ് ഫ്‌ളിപ്കാര്‍ട്ട് നല്‍കുന്നുണ്ട്. തിരഞ്ഞെടുത്ത ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡ് വഴി ഫോണ്‍ വാങ്ങുന്നതിലൂടെ അധികമായി 7,000 രൂപയുടെ ഡിസ്‌കൗണ്ടും നേടാം. പുറമേ ഉപയോക്താവിന്റെ ഇപ്പോഴത്തെ ഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്താല്‍ 30,000 രൂപവരെ നേടാം. തിരഞ്ഞെടുത്ത മോഡലുകള്‍ എക്‌സ്‌ചേഞ്ച് ചെയ്യുമ്പോള്‍ 3,000 രൂപ അധിക ബോണസും ലഭിക്കും. അതായത് 59,999 രൂപയുടെ ഫോണ്‍ 20,999 രൂപയ്ക്ക് സ്വന്തമാക്കാം.
6.3 ഇഞ്ച് സ്‌ക്രീന്‍, 50 എം.പി ക്യാമറ
90 ഹെട്‌സ് റീഫ്രഷ് റേറ്റോട് കൂടിയ 6.3 ഇഞ്ച് ഫുള്‍ എച്ച്.ഡി സ്‌ക്രീനാണ് ഗൂഗിള്‍ പിക്‌സല്‍ 7നുള്ളത്. 4,355 എം.എ.എച്ച് ആണ് ബാറ്ററി. അതിവേഗ ചാര്‍ജിംഗ് സൗകര്യമുണ്ട്. 30 മിനിട്ടുകൊണ്ട് 50 ശതമാനം ചാര്‍ജ് ചെയ്യാം. മികച്ച പ്രകടനം നടത്തുന്ന ഗൂഗിള്‍ ടെന്‍സര്‍ ജി2, ടൈറ്റന്‍ എം2 പ്രൊസസറാണുള്ളത്. 50 എം.പിയാണ് പിന്നിലെ പ്രധാന ക്യാമറ. ഒപ്പം 12 എം.പി അള്‍ട്രാവൈഡ് ക്യാമറയുമുണ്ട്. 10.8 എം.പിയാണ് സെല്‍ഫി ക്യാമറ.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it