താങ്ങാനാവുന്ന വിലയില്‍ ഗൂഗിളിന്റെ ഫ്ലാഗ്ഷിപ്പ് ഫോണ്‍ പിക്സൽ 9എ ഇന്ത്യയില്‍, ഐഫോൺ 16ഇ യുമായി എന്താണ് വ്യത്യാസം?

ഫോണ്‍ എത്തുന്നത് മികച്ച ഗൂഗിൾ എ.ഐ സവിശേഷതകളോടു കൂടി
Google Pixel 9a
Image Courtesy: store.google.com
Published on

താങ്ങാനാവുന്ന വിലയിലുള്ള ഫ്ലാഗ്ഷിപ്പ് ഫോണായ പിക്സൽ 9എ അവതരിപ്പിച്ച് ഗൂഗിള്‍. ജെമിനി എ.ഐ, സർക്കിൾ ടു സെർച്ച്, മാജിക് ഇറേസർ, ഓഡിയോ മാജിക് ഇറേസ് തുടങ്ങി നിരവധി ഗൂഗിൾ എ.ഐ സവിശേഷതകളോടു കൂടിയാണ് ഫോണ്‍ എത്തുന്നത്. 48എം.പി പ്രധാന ക്യാമറയും 13എം.പി അൾട്രാവൈഡ് ലെൻസും അടങ്ങുന്ന ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് മറ്റൊരു സവിശേഷത. മുന്‍ഭാഗത്ത് 13എം.പി സെൽഫി ക്യാമറ നല്‍കിയിരിക്കുന്നു. 23W വയർഡ് ചാർജിംഗ് പിന്തുണയുള്ള 5100mAh ബാറ്ററിയാണ് ഫോണിനുളളത്.

ഏറ്റവും പുതിയ ടെൻസർ ജി4 ചിപ്‌സെറ്റാണ് ഇതിൽ പ്രവർത്തിക്കുന്നത്. അടുത്ത മാസം ഇന്ത്യയിൽ റീട്ടെയിൽ പങ്കാളികൾ വഴി പിക്സൽ 9എ വിൽപ്പനയ്‌ക്കെത്തും. പരിമിതമായ കാലയളവിലേക്ക് 3,000 രൂപയുടെ ക്യാഷ്ബാക്ക് ഓഫറുകളും 24 മാസത്തെ നോ-കോസ്റ്റ് ഇഎംഐ ആനുകൂല്യങ്ങളും ലഭിക്കും. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.3 ഇഞ്ച് ആക്റ്റുവ പോൾഡ് ഫുൾ HD+ ഡിസ്പ്ലേയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് 15 ഒഎസിലാണ് പ്രവര്‍ത്തനം.

ഗൂഗിൾ പിക്സൽ 9a യുടെ 8+128GB സ്റ്റോറേജ് വേരിയന്റിന് 49999 രൂപയാണ് വില. 8+256GB സ്റ്റോറേജ് മോഡല്‍ 56999 രൂപയ്ക്കാണ് വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

ഐഫോൺ 16e ആണ് പിക്സൽ 9എ യുടെ ഏറ്റവും വലിയ എതിരാളി. രണ്ട് മോഡലുകളില്‍ വില കൂടിയത് ഐഫോൺ 16e ആണ്.

ഐഫോൺ 16e യുടെ പ്രത്യേകതകള്‍ ഇവയാണ്

പ്രോസസ്സർ: 4-കോർ ജിപിയുവും 5-കോർ ജിപിയുവും ഉള്ള A18 ചിപ്പ്

സ്റ്റോറേജ് ഓപ്ഷനുകൾ: 128GB, 256GB, 512GB

ഡിസ്പ്ലേ: സൂപ്പർ റെറ്റിന XDR ഡിസ്പ്ലേ 15.40 സെ.മീ / 6.1" (ഡയഗണൽ) ഓൾ-സ്ക്രീൻ OLED ഡിസ്പ്ലേ

ക്യാമറ: 2-ഇൻ-1 ക്യാമറ സിസ്റ്റം; 48MP ഫ്യൂഷൻ ക്യാമറ

ബാറ്ററി: 4,005 mAh

വില: 128 ജിബി മോഡലിന് 59,900 രൂപ മുതല്‍

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com