AI ഉപയോഗിച്ച് ഗെയിമുകള്‍ നിർമ്മിക്കാൻ 'പ്ലേഗ്രൗണ്ട്', സിനിമയ്ക്ക്' ഫ്ലോ'; ക്രിയേറ്റർമാരെ ലക്ഷ്യമിട്ട് ഗൂഗിള്‍

പ്ലേഗ്രൗണ്ട് പ്ലാറ്റ്‌ഫോമിലൂടെ കോഡിംഗ് പശ്ചാത്തലമില്ലാതെ തന്നെ ഉപയോക്താക്കൾക്ക് ലളിതമായ ടെക്സ്റ്റ് പ്രോംപ്റ്റുകൾ വഴി ഗെയിം ആശയങ്ങൾ നൽകി ഇന്ററാക്ടീവ് ഗെയിമുകൾ നിർമ്മിക്കാം
Google
GoogleImage Courtesy: Canva
Published on: 

ഗെയിമിംഗ്, സിനിമാ മേഖലകളിൽ ക്രിയേറ്റീവായി ഉപയോഗിക്കാവുന്ന തങ്ങളുടെ എഐ പ്ലാറ്റ്‌ഫോമുകൾ വിപുലീകരിച്ച് ഗൂഗിൾ. സിംപിൾ പ്രോംപ്റ്റുകൾ (Simple Prompts) ഉപയോഗിച്ച് വിഡിയോ ഗെയിമുകൾ നിർമ്മിക്കാൻ സഹായിക്കുന്ന 'പ്ലേഗ്രൗണ്ട്' (Playground) എന്ന എഐ അധിഷ്ഠിത പ്ലാറ്റ്‌ഫോം ഗെയിമിംഗ് കമ്പനിയായ യൂണിറ്റിയുമായി (Unity) ചേർന്ന് ഗൂഗിൾ അവതരിപ്പിച്ചു. ഇതിനുപുറമെ, ഇന്ത്യയിലെ ചലച്ചിത്ര പ്രവർത്തകർക്കായി ഗൂഗിളിന്റെ 'ഫ്ലോ' (Flow) സിനിമാ നിർമ്മാണ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയുള്ള പുതിയ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.

പ്ലേഗ്രൗണ്ട്: കോഡിംഗ് ഇല്ലാതെ ഗെയിം നിർമ്മാണം

പ്ലേഗ്രൗണ്ട് പ്ലാറ്റ്‌ഫോമിലൂടെ കോഡിംഗ് പശ്ചാത്തലമില്ലാതെ തന്നെ ഉപയോക്താക്കൾക്ക് ലളിതമായ ടെക്സ്റ്റ് പ്രോംപ്റ്റുകൾ വഴി ഗെയിം ആശയങ്ങൾ നൽകി ഇന്ററാക്ടീവ് ഗെയിമുകൾ നിർമ്മിക്കാൻ സാധിക്കും. ഈ പ്ലാറ്റ്‌ഫോമിൽ നിർമ്മിക്കുന്ന ഗെയിമുകൾ പബ്ലിഷ് ചെയ്യാനും മറ്റുള്ളവർക്ക് ലിങ്ക് വഴി കളിക്കാനും ഗ്യാലറിയിൽ കണ്ടെത്താനും സാധിക്കും. പ്ലേഗ്രൗണ്ട് നിലവില്‍ യു.എസിലെ 18+ ഉപയോക്താക്കള്‍ക്കാണ് ലഭ്യമാകുക.

200 ബില്യൺ ഡോളർ മൂല്യമുള്ള ഗെയിമിംഗ് വിപണിയില്‍ AI യുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചുളള ചർച്ചകൾ വർദ്ധിച്ചതിനെ തുടർന്നാണ് ഗൂഗിളിന്റെ നീക്കം. ഈ വർഷം അവസാനത്തോടെ 'യൂണിറ്റി സ്പാർക്ക്' (Unity Spark) സാങ്കേതികവിദ്യ കൂടി ഇതിൽ ഉൾപ്പെടുത്തും. ഡെവലപ്പർമാരെ പൂർണമായി മാറ്റിസ്ഥാപിക്കാനല്ല, മറിച്ച് നിലവിലുള്ള ടൂളുകൾക്കൊപ്പം ക്രിയേറ്റിവിറ്റി വർദ്ധിപ്പിക്കാനാണ് എഐ ഉപയോഗിക്കുന്നതെന്ന് യൂണിറ്റി സി.ഇ.ഒ മാത്യു ബ്രോംബെർഗ് പറഞ്ഞു.

ഇന്ത്യൻ സിനിമാമേഖലയിലേക്ക് 'ഗൂഗിൾ ഫ്ലോ'

ഇന്ത്യൻ സിനിമാ മേഖലയിൽ എഐ വിനിയോഗം വർദ്ധിപ്പിക്കുന്നതിനായി വുമൺ ഇൻ ഫിലിം ഇന്ത്യയുമായി (WIF India) ചേർന്ന് 'ഡബ്ല്യു.ഐ.എഫ് ഇന്ത്യ × ഗൂഗിൾ ഫ്ലോ (Google Flow) ഫിലിമത്തോൺ' സംഘടിപ്പിക്കും. ഗുനീത് മോംഗ കപൂറിന്റെ നേതൃത്വത്തിലുള്ള ഈ സംരംഭത്തിലൂടെ ചലച്ചിത്രപ്രവർത്തകർ നിർമ്മിക്കുന്ന ചിത്രങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന അഞ്ച് എഐ സഹായത്തോടെയുള്ള സിനിമകൾ 2026-ലെ ഐ.എഫ്.എഫ്.ഐ ഗോവ (IFFI Goa 2026) ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും. ഇതിന് മുന്നോടിയായി യാഷ് രാജ് ഫിലിംസ് (YRF) സ്റ്റുഡിയോയുമായി ചേർന്നും ഗൂഗിൾ ഫ്ലോ വർക്ക്‌ഷോപ്പുകൾ നൽകിയിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com