സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചു; ലോണ്‍ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കി ഗൂഗ്ള്‍

യൂസര്‍ സേഫ്റ്റി ചട്ടങ്ങള്‍ ലംഘിച്ചത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് രാജ്യത്തെ നിരവധി പേഴ്‌സണല്‍ ലോണ്‍ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കിയതായി ഗൂഗ്ള്‍. ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നതിനെ കുറിച്ച് ഇത്തരം മൊബീല്‍ ആപ്പുകളോട് വിശദീകരണം ആരാഞ്ഞിട്ടുണ്ട്. 'ഗൂഗ്ള്‍ ഉല്‍പ്പന്നങ്ങളില്‍ സുരക്ഷിതമായ അനുഭവം നല്‍കുകയാണ് ഞങ്ങള്‍ക്ക് പ്രധാനം. യൂസര്‍ സേഫ്റ്റി വര്‍ധിപ്പിക്കാന്‍ വേണ്ട കാര്യങ്ങള്‍ ഞങ്ങള്‍ നിരന്തരം ചെയ്യും' ബ്ലോഗ്‌പോസ്റ്റില്‍ ഗൂഗ്ള്‍ പറയുന്നു.

എന്നാല്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത ആപ്പുകളേതെന്ന് ഗൂഗ്ള്‍ വെളിപ്പെടുത്തിയിട്ടില്ല.

പേഴ്‌സണല്‍ ലോണ്‍ ആപ്പുകള്‍ ജനങ്ങളെ ചതിക്കുഴിയില്‍ വീഴ്ത്തുന്ന സംഭവം വ്യാപകമായതോടെ റിസര്‍വ് ബാങ്ക് തന്നെ ഇവയ്‌ക്കെതിരെ രംഗത്തുവന്നിരുന്നു. പേഴ്‌സണല്‍ ലോണ്‍ ആപ്പുകള്‍ നിയന്ത്രിക്കുന്നതിന് ചട്ടങ്ങള്‍ കൊണ്ടുവരാന്‍ റിസര്‍വ് ബാങ്ക് ഒരു പ്രവര്‍ത്തക സമിതിയെ നിയോഗിച്ചിട്ടുണ്ട്. അംഗീകൃതമല്ലാത്ത ഡിജിറ്റല്‍ വായ്പാ പ്ലാറ്റ്‌ഫോമുകളുടെയും മൊബീല്‍ ആപ്പുകളുടെയും കെണിയില്‍ ജനങ്ങള്‍ വീഴരുതെന്ന മുന്നറിയിപ്പും റിസര്‍വ് ബാങ്ക് നല്‍കിയിട്ടുണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it