വാവേയുടെ ആൻഡ്രോയിഡ് ലൈസൻസ് ഗൂഗിൾ റദ്ദാക്കി; ഫോണുകൾക്ക് എന്തു സംഭവിക്കും? 

വാവേയുടെ ആൻഡ്രോയിഡ് ലൈസൻസ് ഗൂഗിൾ റദ്ദാക്കി; ഫോണുകൾക്ക് എന്തു സംഭവിക്കും? 
Published on

യുഎസ് ഭരണകൂടം ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിന് പിന്നാലെ ചൈനീസ് ഇലക്ട്രോണിക്‌സ് കമ്പനിയായ വാവേയുടെ ആൻഡ്രോയിഡ് ലൈസൻസ് ഗൂഗിൾ റദ്ദാക്കി.

കഴിഞ്ഞ ദിവസം വാവേ കമ്പനിയെ യുഎസ് ‘Entity List’ ൽ ഉൾപ്പെടുത്തിയിരുന്നു. ഭരണകൂടത്തിന്റെ അനുമതിയില്ലാതെ ഒരു യുഎസ് കമ്പനിക്കും വാവേയുമായി ബിസിനസ് ചെയ്യാനാകില്ലെന്നാണ് ഇതിന്റെയർത്ഥം. യുഎസ്-ചൈന വ്യാപാരയുദ്ധത്തിന്റെ ഭാഗമാണ് ഈ തീരുമാനം.

വാവേ ഫോണുകൾക്ക് എന്തു സംഭവിക്കും?

നിലവിൽ വാവേയുടെ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവർക്ക് ആപ്പ് അപ്‌ഡേറ്റ് ചെയ്യാനും ഗൂഗിൾ പ്ലേ സേവനങ്ങൾ ഉപയോഗിക്കാനും സുരക്ഷാ സോഫ്റ്റ് വെയർ ആയ ഗൂഗിൾ പ്ലേ പ്രൊട്ടക്റ്റ് ഉപയോഗിക്കാനും സാധിക്കുമെന്നാണ് അറിയുന്നത്.

എന്നാൽ ഈ വർഷം അവസാനം ആൻഡ്രോയിഡിന്റെ പുതിയ വേർഷൻ അവതരിപ്പിച്ചാൽ, അവ വാവേ ഉപകരണങ്ങളിൽ ലഭ്യമാകാൻ സാധ്യതയില്ല. ഭാവിയിൽ യുട്യൂബ്, ഗൂഗിൾ മാപ്‌സ് തുടങ്ങിയ സേവനങ്ങൾ വാവേ ഫോണിൽ ലഭ്യമല്ലാതെ വരാം.

എന്നാൽ ഓപ്പൺ സോഴ്സ് ലൈസൻസ് വഴി ലഭിക്കുന്ന ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം വേർഷനും ആപ്പുകളും വാവേ ഫോണുകൾക്ക് ഉപയോഗിക്കാം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com