ഇനി ഇഷ്ടപ്പെട്ട വാർത്തകള്‍ക്കായി വ്യത്യസ്ത സൈറ്റുകള്‍ പ്രത്യേകം സന്ദര്‍ശിക്കേണ്ട, പ്രിഫേർഡ് സോഴ്‌സസ് ഇന്ത്യയില്‍ അവതരിപ്പിച്ച് ഗൂഗിൾ സെർച്ച്

ഉപയോക്താക്കൾക്ക് അവർക്ക് ഇഷ്ടമുള്ളത്ര മാധ്യമങ്ങള്‍ തിരഞ്ഞെടുക്കാനും എപ്പോൾ വേണമെങ്കിലും ലിസ്റ്റ് അപ്ഡേറ്റ് ചെയ്യാനും സാധിക്കും
google serach box
canva
Published on

താല്‍പ്പര്യമുളള വാര്‍ത്തകള്‍ വേഗത്തില്‍ അറിയുന്നതിനായി പുതിയ സവിശേഷത അവതരിപ്പിച്ച് ഗൂഗിള്‍. ഗൂഗിൾ സെർച്ച് ഇന്ത്യയിൽ ഇഷ്ടാനുസൃതമാക്കിയ ഉറവിടങ്ങള്‍ (Preferred Sources) ഫീച്ചർ അവതരിപ്പിക്കുന്നു. തിരഞ്ഞെടുക്കുന്ന മാധ്യമങ്ങളില്‍ നിന്നുള്ള ലേഖനങ്ങൾക്ക് മുൻഗണന നൽകുന്നതിന് ടോപ്പ് സ്റ്റോറീസ് വിഭാഗം ഇഷ്ടാനുസൃതമാക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് ഈ സവിശേഷത. ദേശീയ ദിനപത്രങ്ങൾ, പ്രാദേശിക പ്രസിദ്ധീകരണങ്ങൾ, ബ്ലോഗുകൾ തുടങ്ങിയ ഉപയോക്താക്കള്‍ പിന്തുടരുന്നതോ സബ്‌സ്‌ക്രൈബ് ചെയ്യുന്നതോ ആയ സൈറ്റുകളിൽ നിന്നുളള ഉള്ളടക്കങ്ങള്‍ കൂടുതലായി ഇതിലൂടെ ലഭിക്കുന്നതാണ്.

ഈ ഫീച്ചര്‍ പ്രവര്‍ത്തനക്ഷമമാക്കിയാല്‍ ഗൂഗിള്‍ തിരയൽ പേജിലെ നിങ്ങളുടെ ഉറവിടങ്ങള്‍ (From your sources) എന്ന വിഭാഗത്തിലും ടോപ്പ് സ്റ്റോറികളിലും ഉപയോക്താക്കള്‍ തിരഞ്ഞെടുത്ത മാധ്യമങ്ങളില്‍ നിന്നുളള കൂടുതൽ ഉളളടക്കങ്ങള്‍ ദൃശ്യമാകും. മറ്റ് മാധ്യമങ്ങളില്‍ നിന്നുളള ഉളളടക്കങ്ങള്‍ തുടര്‍ന്നും ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നതാണ്. ഒരു വാർത്താ വിഷയം തിരഞ്ഞ് ടോപ്പ് സ്റ്റോറീസിന് (Top Stories) അടുത്തുള്ള ഐക്കണിൽ ക്ലിക്കുചെയ്ത് നിങ്ങള്‍ക്ക് താല്‍പ്പര്യമുളള മാധ്യമ ഉറവിടങ്ങള്‍ തിരഞ്ഞെടുക്കാവുന്നതാണ്.

ഉപയോക്താക്കൾക്ക് അവർക്ക് ഇഷ്ടമുള്ളത്ര മാധ്യമങ്ങള്‍ തിരഞ്ഞെടുക്കാനും എപ്പോൾ വേണമെങ്കിലും ലിസ്റ്റ് അപ്ഡേറ്റ് ചെയ്യാനും സാധിക്കും. ഈ സവിശേഷത മാധ്യമ സ്ഥാപനങ്ങള്‍ക്കും പ്രസാധകർക്കും കൂടി പ്രയോജനകരമാണ്. വായനക്കാരെയും സബ്‌സ്‌ക്രൈബർമാരെയും തങ്ങളുടെ സൈറ്റുകൾ കൂടുതലായി തിരഞ്ഞെടുക്കാൻ പ്രോത്സാഹിപ്പിക്കാൻ അവരെ അനുവദിക്കുന്നതാണ് ഈ സവിശേഷത. വാർത്താ വായനക്കാര്‍ക്ക് കൂടുതൽ വ്യക്തിപരമായ മികച്ച വായനാനുഭവം നൽകുന്നതാണ് ഈ പ്രത്യേകതയെന്ന് ഗൂഗിള്‍ വ്യക്തമാക്കുന്നു. വിവരങ്ങള്‍ അറിയുന്നതിനായി ഓരോ സൈറ്റും പ്രത്യേകം സന്ദർശിക്കേണ്ട ആവശ്യമില്ല എന്നത് ഇതിന്റെ പ്രധാന നേട്ടങ്ങളിലൊന്നാണ്.

Google Search launches Preferred Sources in India, letting users prioritize news from chosen outlets.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com