ഇന്ത്യയിലേക്ക് തിരിച്ചെത്തി ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ, ആദ്യം 10 നഗരങ്ങളില്‍
360 ഡിഗ്രി കാഴ്ച സാധ്യമാവുന്ന സ്ട്രീറ്റ് വ്യൂ സേവനം ((Google Street View)) ഇന്ത്യയില്‍ വീണ്ടും അവതരിപ്പിച്ച് ഗൂഗിള്‍. ആദ്യ ഘട്ടത്തില്‍ 10 നഗരങ്ങളിലാണ് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ സേവനങ്ങള്‍ ലഭിക്കുക. ബംഗളൂരു, ചെന്നൈ, ഡല്‍ഹി, അമൃത്സര്‍, അഹമ്മദ്‌നഗര്‍, ഹൈദരാബാദ്, മുംബൈ, നാസിക്, പൂനെ, വഡോദര എന്നിവയാണ് ഈ 10 നഗരങ്ങള്‍. ടെക് മഹീന്ദ്ര, ജെനസിസ് ഇന്റര്‍നാഷണല്‍ എന്നിവരുമായി ചേര്‍ന്നാണ് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്.
2011ല്‍ ബംഗളൂര്‍ പോലീസ് എതിര്‍പ്പ് ഉന്നയിച്ചതിനെ തുടര്‍ന്നാണ് സേവനം ഗൂഗിള്‍ അവസാനിപ്പിച്ചത്. രാജ്യത്തിന്റെ സുരക്ഷ മുന്‍നിര്‍ത്തി ഇന്ത്യന്‍ സര്‍ക്കാര്‍ സ്ട്രീറ്റ് വ്യൂ സേവനത്തിന് എതിരായ നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ ഇന്ത്യ പുതിയ നാഷണല്‍ ജിയോസ്‌പേഷ്യല്‍ പോളിസി അവതരിപ്പിച്ചതാണ് (2021) ഗൂഗിളിന് അനുകൂല സാഹചര്യം ഒരുക്കിയത്.
പുതിയ നയമനുസരിച്ച് പ്രദേശിക കമ്പനികള്‍ക്ക് ഇത്തരം ഡാറ്റകള്‍ സമാഹരിക്കാനും അത് ഉപയോഗിക്കാനുള്ള ലൈസന്‍സ് മറ്റുള്ളവര്‍ക്ക് നല്‍കാനും സാധിക്കും. ഈ സാഹചര്യത്തിലാണ് ടെക് മഹീന്ദ്ര, ജെനസിസ് ഇന്റര്‍നാഷണല്‍ എന്നീ കമ്പനികളുമായുള്ള ഗൂഗിളിന്റെ സഹകരണം. മറ്റ് കമ്പനികളുടെ സഹായത്തോടെ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ അവതരിപ്പിക്കുന്ന ആദ്യ രാജ്യം കൂടിയാണ് ഇന്ത്യ. ഈ വര്‍ഷം അവസാനത്തോടെ 50 നഗരങ്ങളിലേക്ക് സ്ട്രീറ്റ് വ്യൂ വ്യാപിപ്പിക്കും. രണ്ട് വര്‍ഷത്തിനുള്ളില്‍ 7 ലക്ഷം കി.മീ ആയി സ്ട്രീറ്റ് വ്യൂ പരിധി ഉയര്‍്ത്തുകയാണ് ഗൂഗിളിന്റെ ലക്ഷ്യം. ഗൂഗിള്‍ മാപ് വഴി സ്ട്രീറ്റ് വ്യൂ ഓപ്ഷന്‍ ഉപയോഗിക്കാവുന്നതാണ്