ഇന്ത്യയിലെ പേഴ്‌സണൽ ലോൺ ആപ്പുകളെ നിയന്ത്രിക്കാൻ ഗൂഗിൾ!

നടപടി ക്രമങ്ങൾ പാലിക്കാത്ത പേഴ്‌സണല്‍ ലോണ്‍ ആപ്പുകള്‍ക്കെതിരേ കര്‍ശനമായ നടപടികള്‍ എടുക്കാനാണ് ഗൂഗിളിന്റെ തീരുമാനം.

ഇതിന് വേണ്ടി വ്യക്തമായ ചില മാർഗ നിർദ്ദേശങ്ങൾ ഗൂഗിൾ തയ്യാറാക്കിയിട്ടുണ്ട്. 2021 സെപ്റ്റംബര്‍ 15 നകം ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നാണ് നിബന്ധന.
2021 തുടക്കത്തിൽ തന്നെ പ്രാദേശിക നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാത്ത പ്ലേസ്‌റ്റോറിലെ ലോണ്‍ ആപ്പുകളെ ഗൂഗിള്‍ നിയന്ത്രിച്ചിരുന്നു.ഇതിന് തുടർച്ചയായാണ് ഗൂഗിളിന്റെ ഇപ്പോഴത്തെ നീക്കം.
ഇന്ത്യയിൽ ഇപ്പോൾ പ്രവർത്തിക്കുന്ന ലോൺ ആപ്പുകള്‍ പലതും ശരിയായ രീതിയിൽ അല്ലെന്ന് ഗൂഗിൾ നേരത്തെ നിരീക്ഷിച്ചിരുന്നു.
ഇന്ത്യയ്ക്കായി ഒരു വായ്പാ ആപ്പ് പുറത്തിറക്കുമ്പോള്‍ ആ രാജ്യത്തിന്റെ നടപടിക്രമങ്ങള്‍ പാലിക്കണമെന്നും അത് ഉപയോക്താക്കളെ അറിയിക്കണമെന്നും ഗൂഗിള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിന് പുറമെ ഗൂഗിളില്‍ നിന്നുള്ള അവലോകനത്തിനായി ഡിക്ലറേഷനും ആവശ്യമായ ഡോക്യുമെന്റേഷനും നല്‍കണം. പണം കടം കൊടുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് ഇടപെടാത്തതും രജിസ്റ്റര്‍ ചെയ്ത നോണ്‍ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനികള്‍ അല്ലെങ്കില്‍ ബാങ്കുകള്‍ വഴി ഉപയോക്താക്കള്‍ക്ക് പണം വായ്പ നല്‍കുന്നത് എളുപ്പമാക്കുന്ന പ്ലാറ്റ്‌ഫോം മാത്രം നല്‍കുന്ന ആപ്പുകളും ഈ വിവരങ്ങള്‍ കൃത്യമായി അവരുടെ പ്രഖ്യാപനത്തില്‍ പറയണം.
വ്യക്തിഗത വായ്പകള്‍ ഒരു വ്യക്തിയില്‍ നിന്നോ ഓര്‍ഗനൈസേഷനില്‍ നിന്നോ നല്‍കുമ്പോള്‍ കൃത്യമായ മാനദണ്ഡം പാലിക്കണമെന്ന് ഗൂഗിള്‍ ആവശ്യപ്പെടുന്നു.
ഉപഭോക്താക്കള്‍ക്ക് വായ്പ നല്‍കുന്നതിനു മുന്നേ അതിന്റെ പ്രത്യേകത, അതിനു വേണ്ടി വരുന്ന ഫീസ്, തിരിച്ചടവ് ഷെഡ്യൂള്‍, അപകടസാധ്യതകള്‍, ആനുകൂല്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമാക്കണം. പുതിയ സുരക്ഷാ സംവിധാനവും ഡെവല്‍പ്പര്‍മാര്‍ പാലിക്കണമെന്ന് ഗൂഗിള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആപ്പുകള്‍ ഒരു തരത്തിലും ഉപയോക്താവിന്റെ മറ്റു വിവരങ്ങള്‍ ശേഖരിക്കരുതെന്നും അത്തരം ഡേറ്റാ മാനേജ്‌മെന്റ് പിന്നീട് ഒരിടത്തും ഉപയോഗിക്കരുതെന്നും ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഡവലപ്പര്‍മാര്‍ക്ക് അവരുടെ ആപ്പിന്റെ മൊത്തത്തിലുള്ള സുരക്ഷ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ലളിതമായ മാര്‍ഗ്ഗവും പ്ലേസ്റ്റോറില്‍ നല്‍കണമെന്നും അറിയിച്ചിട്ടുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it