

സ്മാര്‍ട്ട് ഫോണുകള്‍ വിട്ടൊരു കളിയില്ല നമുക്ക്. സ്മാര്‍ട്ട് ഫോണുകളില്ലാതെ ജീവിക്കാന്‍ തന്നെ വയ്യെന്നായിരിക്കുന്നു. അപ്പോള്‍ ഒരു ദിവസം പെട്ടെന്ന് നമ്മുടെ മൊബീല്‍ ഫോണ്‍ നഷ്ടപ്പെട്ടാലോ? എന്തിന് കുറച്ചു നേരത്തേക്കെങ്കിലും എവിടെ വെച്ചുവെന്ന് ഓര്‍മയില്ലാതെയിരുന്നാല്‍ പോലും ഹൃദയമിടിപ്പ് കൂടും.
എന്നാല്‍ നിങ്ങളുടെ ഫോണില്‍ ആക്ടീവായൊരു നെറ്റ് കണക്ഷന്‍ ഉണ്ടെങ്കില്‍ ഭയപ്പെടേണ്ട ഫോണ്‍ എവിടെയുണ്ടെന്ന് ഗൂഗ്ള്‍ കാണിച്ചു തരും. ഫോണില്‍ ഗുഗ്ള്‍ എക്കൗണ്ടും ജിപിഎസ് സംവിധാനം പ്രവര്‍ത്തന നിരതവുമായിരിക്കണം എന്നു മാത്രം.
മൊബീല്‍ ഫോണ്‍ ഉപയോഗിച്ചാണ് നിങ്ങള്‍ സ്മാര്‍ട്ട് ഫോണ്‍ കണ്ടെത്താന്‍ ശ്രമിക്കുന്നതെങ്കില്‍;
ഇനി ഒരു മാര്‍ഗവും മുന്നിലില്ല, ഫോണ്‍ എന്നെന്നേക്കുമായി നഷ്ടപ്പെട്ടു എന്നു കരുതിയാല്‍ Erase the Device എന്ന ഓപ്ഷന്‍ കൂടി ഗൂഗ്ള്‍ നല്‍കുന്നു. ഫോണിലുള്ള എല്ലാ വിവരങ്ങളും നശിപ്പിക്കാനുള്ള ഓപ്ഷനാണിത്. ഗൂഗള്‍ അവ ബാക്കപ്പ് ചെയ്യുന്നതിനാല്‍ എക്കൗണ്ട് ഉപയോഗിച്ച് അവയൊക്കെ പിന്നീട് വീണ്ടെടുക്കാനുമാകും.
ഇനി, നിങ്ങള്‍ ഡാറ്റ ഇറേസ് ചെയ്യുന്ന സമയം മോഷ്ടിക്കപ്പെട്ട ഫോണില്‍ ഇന്റര്‍നെറ്റ് ഓണ്‍ ആയിട്ടില്ലെങ്കിലും സാരമില്ല, അടുത്ത തവണ നെറ്റ് ഓണ്‍ ആകുമ്പോള്‍ ഡാറ്റയെല്ലാം അതില്‍ നിന്ന് അപ്രത്യക്ഷമായിട്ടുണ്ടാകും. ഇതിനു പുറമേ Find My Device app എന്ന ആപ്ലിക്കേഷനും ഗൂഗ്ള്‍ പുറത്തിറക്കിയിട്ടുണ്ട്. മുകളില്‍ പറഞ്ഞിരിക്കുന്ന നടപടിക്രമങ്ങള്‍ തന്നെയാണ് ഇതിലും പാലിക്കേണ്ടത്.
Read DhanamOnline in English
Subscribe to Dhanam Magazine