

പിക്‌സല്‍ 3a, പിക്‌സല്‍ 3a XL എന്നീ ഫോണുകള്‍ ഗൂഗിള്‍ ഇന്ത്യയില്‍ ഇന്ന് അവതരിപ്പിക്കും. യു.എസിലെ മൗണ്ടന്‍വ്യൂവില്‍ വെച്ച് ഇന്ന് രാത്രി 10 മണിയോടെയാണ് അവതരണച്ചടങ്ങ് നടക്കുന്നത്. ഇതിനുശേഷം ഇന്ന് അര്‍ദ്ധരാത്രിയോടെ തന്നെ ഫോണുകള്‍ പ്രി-ഓര്‍ഡര്‍ ചെയ്യാനായേക്കും.
കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച പിക്‌സല്‍ 3, പിക്‌സല്‍ 3 XL എന്നീ ഫോണുകളുടെ താങ്ങാനാകുന്ന നിരക്കിലുള്ള മോഡലുകളാണ് ഇപ്പോള്‍ വിപണിയിലിറക്കുന്നത്. പിക്‌സലില്‍ നിന്ന് കടം കൊണ്ട 12 മെഗാപിക്‌സല്‍ പിന്‍കാമറ ഇരു മോഡലുകളിലും ഉണ്ടായേക്കാം. ക്വാല്‍കോം സ്‌നാപ്പ്ഗ്രാഗണ്‍ 670 പ്രോസസറാണ് ഇവയിലുണ്ടാവുക.
പുതിയ മോഡലുകളുടെ വിവിധ സവിശേഷതകള്‍ ഇപ്പോള്‍തന്നെ ചോര്‍ന്നിട്ടുണ്ട്. ഗൂഗിളും ചില സൂചനകള്‍ പുറത്തുവിട്ടിരുന്നു. അവയില്‍ ചിലവ:
എന്തായാലും അനുമാനങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും ഇനി വലിയ പ്രസക്തിയില്ല. ഇന്ന് അര്‍ദ്ധരാത്രിയില്‍ ഫോണ്‍ അവതരിപ്പിക്കുമ്പോള്‍ അതെല്ലാം വ്യക്തമാകും.
Read DhanamOnline in English
Subscribe to Dhanam Magazine