പ്രമുഖ ഷോപ്പിംഗ് ആപ്പുള്‍പ്പെടെ വീണ്ടും 43 ചൈനീസ് ആപ്പുകള്‍ക്ക് കുരുക്ക് വീണു!
രാജ്യസുരക്ഷ മുന്‍നിര്‍ത്തി വീണ്ടും ഡിജിറ്റല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കുമായി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യക്കാര്‍ക്കിടയില്‍ പ്രചാരമുള്ള 43 മൊബൈല്‍ ആപ്പുകള്‍ കൂടി പുതുതായി നിരോധിച്ചിരിക്കുകയാണ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം. ഇന്ത്യയില്‍ പ്രചാരമുള്ള അലി എക്‌സ്പ്രസ്, ബിസിനസ് കാര്‍ഡ് റീഡര്‍ കാംകാര്‍ഡ് എന്നിവ ഉള്‍പ്പെടെയുള്ള ഷോപ്പിംഗ് സൈറ്റുകളുംക്കും ഡേറ്റിംഗ് ചൈനീസ് ആപ്പുകള്‍ക്കുമാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പബ്ജി, ടിക് ടോക് ഉള്‍പ്പെടെയുള്ള ചൈനീസ് ആപ്പുകള്‍ക്ക് നേരത്തെ തന്നെ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതും കൂടി ചേരുമ്പോള്‍ 267 ചൈനീസ് ആപ്പുകളെയാണ് ഇന്ത്യ വിലക്കിയിട്ടുള്ളത്.
ചൈനയുമായുള്ള ആറുമാസത്തിലേറെയുള്ള അതിര്‍ത്തി സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഇന്ത്യ നടത്തുന്ന മൂന്നാമത്തെ നിരോധനമാണിത്. വിവരസാങ്കേതിക നിയമത്തിലെ സെക്ഷന്‍ 69 എ പ്രകാരമാണ് ആപ്ലിക്കേഷനുകള്‍ നിരോധിച്ചത്. ഇന്ത്യയ്ക്ക് ദോഷകരമായേക്കാവുന്ന ഈ ആപ്ലിക്കേഷനുകള്‍ സംബന്ധിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഈ നടപടി സ്വീകരിച്ചതെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ ആഭ്യന്തര മന്ത്രാലയത്തില്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുതുതായി നിരോധിച്ച 43 ആപ്പുകള്‍ ഇവയാണ്.
നിരോധിച്ച ആപ്പുകള്‍:
അലി സപ്ലയേഴ്സ് മൊബൈല്‍ ആപ്
അലിബാബ വര്‍ക്ക് ബെഞ്ച്
അലി എക്‌സ്പ്രസ് - സ്മാര്‍ട്ടര്‍ ഷോപ്പിംഗ്, ബെറ്റര്‍ ലിവിംഗ്
അലിപെയ് കാഷ്യര്‍
ലാലാമോവ് ഇന്ത്യ - ഡെലിവറി ആപ്
ഡ്രൈവ് വിത്ത് ലാലാമോവ് ഇന്ത്യ
സ്‌നാക്ക് വിഡിയോ
കാംകാര്‍ഡ് - ബിസിനസ് കാര്‍ഡ് റീഡര്‍
കാംകാര്‍ഡ് - ബിസിആര്‍ (വെസ്റ്റേണ്‍)
സോള്‍ ഫോളോ ദ് സോള്‍ ടു ഫൈന്‍ഡ് യു
ചൈനീസ് സോഷ്യല്‍ - ഫ്രീ ഓണ്‍ലൈന്‍ ഡേറ്റിംഗ് വിഡിയോ ആപ് ആന്‍ഡ് ചാറ്റ്
ഡേറ്റ് ഇന്‍ ഏഷ്യ ഡേറ്റിങ് ആന്‍ഡ് ചാറ്റ് ഫോര്‍ ഏഷ്യന്‍ സിങ്കിള്‍സ്
വിഡേറ്റ് ഡേറ്റിംഗ്ആപ്
ഫ്രീ ഡേറ്റിംഗ് ആപ് സിംഗോള്‍, സ്റ്റാര്‍ഡ് യുവര്‍ ഡേറ്റ്!
അഡോര്‍ ആപ്
ട്രൂലിചൈനീസ് ചൈനീസ് ഡേറ്റിംഗ്ആപ്
ട്രൂലിഏഷ്യന്‍ ഏഷ്യന്‍ ഡേറ്റിംഗ് ആപ്
ചൈനലവ്: ഡേറ്റിംഗ് ആപ് ഫോര്‍ ചൈനീസ് സിങ്കിള്‍സ്
ഡേറ്റ് മൈ ഏജ് ചാറ്റ്, മീറ്റ്, ഡേറ്റ് മെച്വര്‍ സിങ്കിള്‍സ് ഓണ്‍ലൈന്‍
ഏഷ്യന്‍ഡേറ്റ്: ഫൈന്‍ഡ് ഏഷ്യന്‍ സിങ്കിള്‍സ്
ഫ്‌ലര്‍റ്റ്വാഷ്: ചാറ്റ് വിത്ത് സിങ്കിള്‍സ്
ഗയ്‌സ് ഓണ്‍ലി ഡേറ്റിംഗ്: ഗേ ചാറ്റ്
ട്യൂബിറ്റ്: ലൈവ് സ്ട്രീമ്‌സ്
വി വര്‍ക് ചൈന
ഫസ്റ്റ് ലവ് ലൈവ് സൂപ്പര്‍ ഹോട്ട് ലൈവ് ബ്യൂട്ടീസ് ലൈവ് ഓണ്‍ലൈന്‍
റെല - ലെസ്ബിയന്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക്
എംജി ടിവി-ഹുനാന്‍ ടിവി ഒഫിഷ്യല്‍ ടിവി ആപ്
വി ടിവി ടിവി വെര്‍ഷന്‍
വി ടിവി സി ഡ്രാമ, കെ ഡ്രാമ ആന്‍ഡ് മോര്‍
വി ടിവി ലൈറ്റ്
ലക്കി ലൈവ് ലൈവ് വിഡിയോ സ്ട്രീമിങ് ആപ്
ടൊബാവോ ലൈവ്
ഡിംഗ്‌ടോക്്
ഐഡന്റിറ്റി വി
ഐസോലാന്റ് 2: ആഷസ് ഓഫ് ടൈം
ബോക്സ്റ്റാര്‍ (ഏര്‍ലി ആക്‌സസ്)
ഹീറോസ് ഇവോള്‍വ്ഡ്
ഹാപ്പി ഫിഷ്
ജെല്ലിപോപ് മാച്ച് ഡെക്കറേറ്റ് യുവര്‍ ഡ്രീം ഐസ്ലാന്‍ഡ്!
മഞ്ച്കിന്‍ മാച്ച്: മാജിക് ഹോം ബില്‍ഡിംഗ്
കോണ്‍ക്വിസ്റ്റ ഓണ്‍ലൈന്‍ II