ഭീം ആപ്പില്‍ ഉപഭോക്തൃ വിവര ചോര്‍ച്ചയില്ലെന്ന്   എന്‍.പി.സി.ഐ

ഭീം ആപ്പില്‍ ഉപഭോക്തൃ വിവര ചോര്‍ച്ചയില്ലെന്ന് എന്‍.പി.സി.ഐ

Published on

ഭീം ആപ്പില്‍ ഉപഭോക്തൃ വിവരങ്ങളുടെ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ വ്യക്തമാക്കി.70 ലക്ഷം ഉപഭോക്താക്കളുടെ ഡാറ്റ ചോര്‍ന്നെന്ന് ഇസ്രയേലി സൈബര്‍ സുരക്ഷാ കമ്പനിയായ വിപിഎന്‍ മെന്റര്‍ നടത്തിയ വെളിപ്പെടുത്തല്‍ അടിസ്ഥാന രഹിതമാണെന്ന് എന്‍.പി.സി.ഐ അറിയിച്ചു.

ഡിജിറ്റല്‍ റിസ്‌ക് മോണിറ്ററിംഗ് സ്ഥാപനത്തിന്റെ പരിശോധനയില്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. ഉയര്‍ന്നതല സുരക്ഷയാണ് ഒരുക്കിയിട്ടുള്ളതെന്നും എന്‍.പി.സി.ഐ വ്യക്തമാക്കി.

വ്യാപാര സാങ്കല്പിക പേമെന്റ് വിലാസങ്ങളില്‍ (വി.പി.എ) ഗ്രാമീണ സംരംഭകരെ ഉള്‍പ്പെടെ ബോധവത്കരിക്കാന്‍ 2018 മുതല്‍ സി.എസ്.സി ഇ-ഗവേണന്‍സ് സര്‍വീസ് ഇന്ത്യ പ്രവര്‍ത്തിക്കുന്നുണ്ട്.ഇതു സംബന്ധിച്ച ഒരു ആമസോണ്‍ വെബ്‌സൈറ്റിലെ ഡാറ്റയാണ് ഇസ്രയേലി സൈബര്‍ സുരക്ഷാ കമ്പനി നടത്തിയ വെളിപ്പെടുത്തലിനു വഴിതെളിച്ചത്. ഈ വി.പി.എകളില്‍ പലതും അംഗീകൃത യു.പി.ഐ ഐഡികളല്ല.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com