Begin typing your search above and press return to search.
സോഷ്യൽ മീഡിയ വ്യാജന്മാരെ കണ്ടെത്താൻ മൊബൈൽ നമ്പർ വെരിഫിക്കേഷൻ
വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കണ്ടെത്താൻ മൊബൈൽ നമ്പർ വെരിഫിക്കേഷൻ നിർബന്ധമാക്കാൻ ആലോചന. ഇലക്ട്രോണിക്സ്, ഐറ്റി മന്ത്രാലയമാണ് ഈ നിർദേശം മുന്നോട്ടു വെച്ചിരിക്കുന്നത്.
വാട്സാപ്പ്, ഫേസ്‌ബുക്ക്, ട്വിറ്റർ തുടങ്ങിയ കമ്പനികൾ നിലവിൽ 2-ഫാക്ടർ വെരിഫിക്കേഷൻ നടത്തുന്നുണ്ട്. ഇത് യഥാർത്ഥ അക്കൗണ്ടുകൾ കൂടുതൽ സുരക്ഷിതമാക്കാനും സഹായിക്കും. ട്വിറ്റർ, ഫേസ്‌ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയവ പ്രൊഫൈൽ വെരിഫിക്കേഷൻ നടത്താറുണ്ട്. എന്നാലിത് എല്ലാ അക്കൗണ്ടുകൾക്കും ഇല്ല.
350 ദശലക്ഷത്തോളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉള്ള രാജ്യത്ത് ഓരോ അക്കൗണ്ടുകളും വെരിഫൈ ചെയ്യുക എന്നത് ഭീമമായ ഒരു ദൗത്യം തന്നെയായിരിക്കും. എന്തായാലും ഇക്കാര്യത്തിൽ മന്ത്രാലയം സോഷ്യൽ മീഡിയ കമ്പനികളുമായി ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണ്.
Next Story
Videos